ഐശ്വര്യയ്‌ക്കൊപ്പം അഭിനയിച്ചത് ശരിക്കും ഭ്രാന്തുപിടിച്ച അവസ്ഥയില്‍… സ്വപ്ന സുന്ദരിക്കൊപ്പമുള്ള റൊമാന്‍സ് സീനുകളെകുറിച്ച് നടിയുടെ നായകന്‍

മുംബൈ: ബോളിവുഡിന്റെ സ്വപ്ന സുന്ദരിയാണ് ഐശ്വര്യ റായ്. യുവാക്കളുടെ സങ്കല്‍പത്തിലെ പെണ്‍കുട്ടിയെ കുറിച്ച് ചോദിച്ചാല്‍ ആദ്യം പറയുന്നത് ഐശ്വര്യ റായ് എന്ന ഉത്തരമായിരിക്കും. ഏയ് ദില്‍ ഹെ മുഷ്‌കില്‍ എന്ന സിനിമയാണ് ഐശ്വര്യയുടേതായി അവസാനം പുറത്തുവന്നത്.

ഇപ്പോള്‍ ഫണ്ണി ഖാന്‍ എന്ന സിനിമയിലാണ് ഐശ്വര്യ നായികയായി അഭിനയിക്കുന്നത്. അനില്‍ കപൂര്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ രാജ്കുമാര്‍ റാവു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അതിനിടെ സിനിമയില്‍ ഐശ്വര്യയ്‌ക്കൊപ്പമുള്ള റോമാന്റിക് സമയത്ത് തനിക്കുണ്ടായ ബുദ്ധിമുട്ടുകള്‍ തുറന്ന് സംസാരിച്ചിരിക്കുകയാണ് താരം.

സിനിമയില്‍ ആഷും റാവുവും കമിതാക്കളാണ്. ശരിക്കും പരിഭ്രാന്തി പിടിച്ച അവസ്ഥയിലാണ് താന്‍ സിനിമയില്‍ അഭിനയിച്ചതെന്നാണ് രാജ്കുമാര്‍ റാവു പറയുന്നത്. കാരണം എന്റെ ഉള്ളില്‍ ലോകത്തെ ഏറ്റവും സുന്ദരിയുടെ കൂടെയാണ് അഭിനയിക്കുന്നതെന്ന ബോധം ആയിരുന്നെന്നാണ് താരം പറയുന്നത്.

സിനിമയില്‍ അനില്‍ കപൂര്‍ ഒരു സംഗീതജ്ഞന്റെ വേഷത്തിലാണ് അഭിനയിക്കുന്നത്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലുള്ള അനില്‍ കപൂറിന്റെ ചിത്രം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. തമിഴ് നടന്‍ മാധവനെ ആയിരുന്നു രാജ് കുമാര്‍ റാവു അവതരിപ്പിക്കുന്ന കഥാപാത്രത്തിന് വേണ്ടി ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ ഐശ്വര്യ റായിയുടെ താല്‍പര്യമില്ലായ്മ കാരണം അദ്ദേഹം ആ വേഷം ഉപേക്ഷിക്കുകയായിരുന്നു.

SHARE