രാജാവ് മോഹന്‍ ലാലെങ്കില്‍ യുവരാജാവ് നിവിന്‍ പോളി തന്നെ

മോഹന്‍ലാലും മമ്മൂട്ടിയും മലയാള സിനിമയിലെ താരരാജാക്കാന്മാര്‍ തന്നെയാണ്. എന്നാ അടുത്തിടെ ഇറങ്ങിയ സിനിമകള്‍ വച്ചു നോക്കിയാല്‍ രാജാവ് മോഹന്‍ലാല്‍ തന്നെ.. അങ്ങനെ നോക്കുമ്പോള്‍ ആരാകും യുവ രാജാവ് എന്ന ചോദ്യവും ഉയരും. എന്നാല്‍ അക്കാര്യത്തില്‍ ഒട്ടും സംശയിക്കാതെ തന്നെ പറയാം നിവിന്‍ പോളി തന്നെ യുവരാജാവ് എന്ന്. നിവിന്റേതായി പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളും മിനിമം ഗാരണ്ടി നിലനിര്‍ത്തിയവയാണ്. താന്‍ അഭിനയിക്കുന്ന എല്ലാ ചിത്രങ്ങളും ശരാശരിയ്ക്ക് മുകളില്‍ വിജയം നേടിയിരിയ്ക്കും എന്നത് നിവിന്റെ ഗ്യാരണ്ടിയായി മാറിയിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രവും ഹിറ്റാണെന്ന് ആദ്യ ഷോ കഴിഞ്ഞപ്പോള്‍ തന്നെ പ്രേക്ഷകര്‍ വിധിയെഴുതിയിരുന്നു.

പ്രേക്ഷകരില്‍ നിന്നും സിനിമാ നിരൂപകരില്‍ നിന്നും മികച്ച അഭിപ്രായമാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിന് ലഭിച്ചത്. പുതു മുഖം അല്‍ത്താഫ് അലി സംവിധാനം ചെയ്ത ചിത്രത്തില്‍ നിവിന്‍ പോളിയ്ക്കൊപ്പം ലാല്‍, ഐശ്വര്യ രാജേഷ്, അഹാന കൃഷ്ണ കുമാര്‍, സൃന്ദ അഷബ്, സൈജു കുറുപ്പ്, ദിലീഷ് പോത്തന്‍ പിന്നെ, ശാന്തി കൃഷ്ണയും കഥാപാത്രങ്ങളായി എത്തി. മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തോട് മത്സരിച്ച് 1.62 കോടി രൂപയാണ് ആദ്യ ദിവസം തന്നെ നിവിന്‍ ചിത്രം കേരളത്തില്‍ നിന്ന് മാത്രം നേടിയത്. അത് അഞ്ച് ദിവസം പൂര്‍ത്തിയാക്കിയപ്പോള്‍ 6.13 കോടിയാണ് കലക്ഷന്‍. ചിത്രം പത്ത് ദിവസം കൊണ്ട് പതിനൊന്ന് കോടിയ്ക്ക് മുകളിലാണ് നേടിയത്, കൃത്യമായി പറഞ്ഞാല്‍ 11.07 കോടി. പിന്നീട് പതിനഞ്ച് കോടി കലക്ഷന്‍ നേടാന്‍ ഞണ്ടുകള്‍ക്ക് വേണ്ടി വന്നത് 20 ദിവസമാണ്.

15.08 കോടിയാണ് 20 ദിവസം കൊണ്ട് നിവിന്‍ കേരളത്തില്‍ നിന്നും നേടിയെടുത്തത്. അത് 25 ദിവസം കൊണ്ട് 16.79 കോടി ആയി മാറി. റിലീസ് ചെയ്ത് 36 ദിവസം കൊണ്ട് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രം നേടിയത് 17.86 കോടി രൂപയാണ്. കേരളത്തിന് പുറത്തും ചിത്രത്തിന് മികച്ച വരവേല്‍പാണ് ലഭിച്ചത്. എല്ലാം ചേരുമ്പോള്‍ ചിത്രം 20 കോടിയ്ക്ക് മുകളില്‍ നില്‍ക്കും. അങ്ങനെ നോക്കുമ്പോള്‍ മോഹന്‍ലാല്‍ കഴിഞ്ഞാല്‍ മലയാള സിനിമയിലെ ബോക്സോഫീസ് രാജാവ് നിവിന്‍ പോളി തന്നെയണ്. അത് പോലെ തന്നെ ലാല്‍ ചിത്രങ്ങള്‍ക്കും നിവിന്‍ പോളി ചിത്രങ്ങള്‍ക്കുമാണ് മികച്ച സാറ്റലൈറ്റ് റൈറ്റ് ലഭിയ്ക്കുന്നതും.

സാക്ഷാല്‍ മോഹന്‍ലാലിന്റെ ലാല്‍ ജോസ് ചിത്രം വെളിപാടിന്റെ പുസ്തകം മറ്റു ചിത്രങ്ങളേക്കാള്‍ ഒരു ദിവസം മുന്‍പില്‍ റിലീസ് ചെയ്തു മികച്ച തുടക്കമാണ് നേടിയത്. ആഘോഷ പൂര്‍വ്വം 200 തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ആദ്യ ദിവസം തന്നെ മൂന്നര കോടിയോളം കളക്ട് ചെയ്തു. അത് ആറ് ദിവസം കൊണ്ട് 11.48 കോടിയോളം ആയി മാറി. രണ്ടാം വാരം ചിത്രം പത്ത് കോടി പിന്നിട്ടെങ്കിലും, പുതിയ റിലീസുകള്‍ റിലീസ് ചെയ്തതോടെ ചിത്രത്തിന് തിയറ്ററുകളും ഷോകളും കുറഞ്ഞു.

32 ദിവസം കൊണ്ട് ചിത്രം കേരള ബോക്സ് ഓഫീസില്‍ നിന്ന് മാത്രം നേടിയത് 17 കോടി രൂപയാണ്. ഒരു ലാല്‍ ജോസ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ നിന്നും പ്രതീക്ഷിക്കാവുന്നതിലും വളരെ കുറഞ്ഞ കളക്ഷന്‍ ആണിത്.

SHARE