സല്‍മാന്‍ഖാന്‍ അപമാനിച്ചെന്ന് കങ്കണ റണാവത്

ഹൃത്വിക് റോഷനും കങ്കണ റണാവത്തും തമ്മിലുള്ള പിണക്കങ്ങളും അതുണ്ടാക്കിയ തുടര്‍ചലനങ്ങളുമാണ് കഴിഞ്ഞ കുറെ നാളുകളായി ബോളിവുഡിലെ ചൂടേറിയ ചര്‍ച്ചാ വിഷയം. ആരോപണങ്ങള്‍ വരട്ടെ, നേരിടാന്‍ തയാറാണ് എന്നണ് ഹൃത്വിക് വാര്‍ത്തകളോട് പ്രതികരിച്ച്. 4000 മെയിലുകളോളം കങ്കണ അയച്ചിട്ടുണ്ട്. അതില്‍ ഒരു അമ്പതെണ്ണം താന്‍ വായിച്ചിട്ടുണ്ടാകും എന്നും ഹൃത്വിക് റിപ്പബ്ലിക്ക് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്നത് മറ്റൊരു വാര്‍ത്തയാണ്. സല്‍മാന്‍ ഖാനെതിരെയുള്ള ആരോപണങ്ങളാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത് നായികയായി അഭിനയിക്കാന്‍ വിസമ്മതിച്ചതിന് സല്‍മാന്‍ഖാന്‍ തന്നെ അപമാനിച്ചെന്ന് കങ്കണ റണാവത് പറയുന്നത്. കങ്കണ ഹൃത്വിക് റോഷന് അയച്ച മെയിലാണ് ഇക്കാര്യമുളളത്. പുറത്തായ മെയിലില്‍ സല്‍മാന്‍ ഖാനെതിരെ കടുത്ത ആരോപണങ്ങളാണ് ഉള്ളത്.
ഹൃത്വിക് റോഷനുമായുള്ള ബന്ധം വഷളാവുകയും ഇരുവരും പരസ്യമായി രംഗത്തുവരികയും ചെയ്തതിന് പിന്നാലെയാണ് മെയിലിലെ വിവരങ്ങള്‍ പുറത്തുവരുന്നത്. തന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചതിന് സല്‍മാന്‍ ഖാന്‍ മോശമായി പെരുമാറുകയും പരിഹസിക്കുകയും ചെയ്തു. കൂടാതെ കരീനയെ കണ്ട് പഠിക്കു എന്ന് ഉപദ്ദേശം നല്‍കുകയും ചെയ്തു എന്നും കങ്കണ മെയിലില്‍ സൂചിപ്പിച്ചു.

SHARE