ഒടിയന്‍ ക്ലൈമാക്‌സി വിഡിയോ വൈറലാകുന്നു

മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ചിത്രം ഒടിയന്‍ ക്ലൈമാക്‌സി വിഡിയോ വൈറലാകുന്നു. ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുകയാണ്. ക്ലൈമാക്‌സ് ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. 25 ദിവസമായി ഒടിയന് ബ്രഹ്മാണ്ഡ ക്ലൈമാക്‌സ് ഒരുക്കുകയാണ് ലക്ഷ്യമെന്ന് സംവിധായകന്‍ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു. രാത്രി വെളിച്ചത്തിലാണ് ക്ലൈമാക്‌സ് ചിത്രീകരിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ മേക്കിംഗ് വീഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്. പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കൊറിയോഗ്രഫി ഒരുക്കുന്നതിന്റെ ഏതാനും സെക്കന്റ് മാത്രമുള്ള വീഡിയോ ഒടിയന്‍ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. വാരണാസിയും പാലക്കാടുമാണ് ലൊക്കേഷന്‍.
മാണിക്യന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക. മഞ്ജു വാര്യര്‍ മോഹന്‍ലാലിന്റെ നായികയായെത്തും. പ്രകാശ് രാജ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. മാധ്യമപ്രവര്‍ത്തകനും ദേശീയ പുരസ്‌കാര ജേതാവുമായ ഹരി കൃഷ്ണനാണ് തിരക്കഥ. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ കൊറിയോഗ്രാഫി. പുലിമുരുകന്‍ ഛായാഗ്രാഹകനാണ് ഒടിയന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. എം.ജയചന്ദ്രനാണ് സംഗീതം

SHARE