സണ്ണിയെപ്പോലെതന്നെ കാറും സൂപ്പര്‍ ഹോട്ടാണ്… ജാഗ്വാറും ഓഡിയുമൊക്കെ പഴഞ്ചനായപ്പോള്‍ സണ്ണി ലിയോണ്‍ സ്വന്തമാക്കിയ കാര്‍ ശരിക്കും ഞെട്ടിച്ചു !

മുംബൈ: പോണ്‍ സിനിമകളിലെ താരമായി തുടങ്ങിയ സണ്ണി ലിയോണ്‍ ഇന്ന് ബോളിവുഡ് സിനിമയില്‍ ഏറ്റവും അധികം ആരാധകരുള്ള താരങ്ങളിലൊന്നാണ്. പോണ്‍ സിനിമയില്‍ തിളങ്ങുന്നവരെ മാറ്റി നിര്‍ത്തുന്ന മുന്‍ നിര സിനിമാക്കാര്‍ക്കുള്ള ഏറ്റവും നല്ല മറുപടിയായിരുന്നു ഇന്ത്യന്‍ സുന്ദരി സണ്ണി ലിയോണിന്റെ വളര്‍ച്ച. ബോളിവുഡിന്റെ മുന്‍ നിര നായികമാരേക്കാള്‍ ആരാധകരുണ്ട് സണ്ണിക്ക്. വ്യത്യസ്ത പാതകള്‍ തിരഞ്ഞെടുത്ത് മുന്നേറുന്ന സണ്ണി സ്വന്തമാക്കിയ കാറും വ്യത്യസ്തതയുടെ പേരില്‍ വാര്‍ത്തകളില്‍ ഇടം നേടുകയാണ്.

ജര്‍മന്‍, ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളുടെ നിരവധി സൂപ്പര്‍ കാറുകള്‍ അരങ്ങ് വാഴുന്ന സണ്ണിയുടെ ഗാരേജിലെക്കെത്തിയ പുതിയ അംഗവും സണ്ണിയെ പോലെ അല്‍പം ഹോട്ട് താരമാണ്. ഒരു കോടി രൂപയ്ക്ക് മുകളില്‍ വില വരുന്ന മസരാറ്റി ഗിബ്ലി നെരിസ്‌മോ ലിമിറ്റഡ് എഡിഷനാണ് സണ്ണി സ്വന്തമാക്കിയത്. നേരത്തെ മസരാറ്റി ക്വാട്രോപേര്‍ട്ടും സണ്ണിയുടെ ഗാരേജിലെത്തിയിരുന്നു.

Nothing like being home in my sick a%$ whip!!!! Love @maserati "1 of 450"

A post shared by Sunny Leone (@sunnyleone) on

ലോകത്ത് 450 എണ്ണം മാത്രം നിര്‍മ്മിക്കുന്ന മസരാറ്റി ഗിബ്ലി നെരിസ്‌മോ ലിമിറ്റഡ് എഡിഷനാണ് സണ്ണി വാങ്ങിയത്. താരത്തെപ്പോലെ സൂപ്പര്‍ ഹോട്ടാണ് കാറും. സോഷ്യല്‍ മീഡിയയിലൂടെ സണ്ണി തന്നെയാണ് കാറിന്റെ ചിത്രം പുറത്തു വിട്ടത്. ഇന്ത്യയില്‍ മസരെറ്റി ഗിബ്ലി മാത്രമേ നിലവില്‍ ലഭ്യമുള്ളു. ഗിബ്ലിയുടെ ലിമിറ്റഡ് എഡിഷന്‍ പതിപ്പാണ് ഗിബ്ലി നെരിസ്‌മോ. അമേരിക്കന്‍ സ്‌പെക്ക് ഗിബ്ലി നെരിസ്‌മോ ടര്‍ബോ പെട്രോള്‍ പതിപ്പാണ് സണ്ണി സ്വന്തമാക്കിയത്.

പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താണ് വെറും 4.7 സെക്കന്റുകള്‍ മാത്രം വേണ്ടിവരുന്ന കാറിന്റെ കൂടിയ വേഗം 280 കിലോമീറ്ററാണ്. ഇന്ത്യയില്‍ വില്‍പ്പനയ്ക്കുള്ള മസരാറ്റി ഗിബ്ലിയുടെ വില ഏകദേശം 1.06 കോടി രൂപയാണ്. അമേരിക്കയ്ക്ക് പുറമേ കാനഡയില്‍ മാത്രമാണ് ലിമിറ്റഡ് എഡിഷന്‍ ഗിബ്ലി വില്‍പ്പനയ്ക്കുള്ളത്. ബിഎംഡബ്യു സെവന്‍ സീരീസ്, ഓഡി അ 5 എന്നിവയും സണ്ണിയുടെ ഗാരേജിലുണ്ട്.

SHARE