കുട്ടിയുടുപ്പിട്ട് രാധേ മാ, ആള്‍ദൈവത്തെ കൈയിലെടുത്ത് അശ്ലീല നൃത്തച്ചുവടുകളുമായി ഭക്തന്‍, വിവാദ ആള്‍ദൈവത്തിന്റെ പുതിയ ലീലാവിലാസ വീഡിയോ പുറത്ത്

ന്യൂഡല്‍ഹി: വിവാദ ആള്‍ദൈവം രാധേ മായുടെ ഡാന്‍സ് വീഡിയോ പുറത്ത്. ആള്‍ദൈവത്തെ എളിയില്‍ കയറ്റിയിരുത്തി ഒരു യുവാവ് ഡാന്‍സ് ചെയ്യുന്ന വീഡിയോയാണു പുറത്തായിട്ടുള്ളത്.

കുട്ടിയുടുപ്പിട്ട് ഒറ്റയ്ക്ക് നൃത്തം ചെയ്യുകയായിരുന്നു രാധേ മാ… അപ്പോഴാണ് ഒരു യുവാവ് കൂടി ഓടിയെത്തന്നത്. രാധേ മായെ കെട്ടിപ്പിടിച്ചുകൊണ്ടാണ് പിന്നീട് യുവാവിന്റെ നൃത്തം. ഒരുഘട്ടം കഴിഞ്ഞപ്പോഴേക്കും നൃത്തത്തിന്റെ ഭാവം തന്നെ മാറി. ഇയാള്‍ ആള്‍ദൈവത്തെ കൈയിലെടുത്ത് അശ്ലീല നൃത്തച്ചുവടുകള്‍ വയ്ക്കുകയായിരുന്നു.

വീഡിയോയുടെ ഉറവിടം വ്യക്തമല്ല. സംഗതി എന്തായാലും സോഷ്യല്‍മീഡിയയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്.

നേരത്തെ, രാധേ മായ്ക്ക് ഡല്‍ഹിയിലെ വിവേക് വിഹാര്‍ പൊലീസ് സ്റ്റേഷനില്‍ ഗംഭീര സ്വീകരണം നല്‍കിയതു വിവാദമായിരുന്നു. സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ (എസ്എച്ച്ഒ) എണീറ്റ് തന്റെ കസേരയില്‍ രാധേ മായെ ഇരുത്തിയ ചിത്രവും പൊലീസുകാര്‍ ഇവരോടൊപ്പം പാട്ടുപാടുന്ന വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായി.

SHARE