വേങ്ങരയിലേക്ക് കള്ളപ്പണം ഒഴുകുന്നു..? 79 ലക്ഷം രൂപയുമായി വേങ്ങര സ്വദേശികള്‍ കസ്റ്റഡിയില്‍

മലപ്പുറം: വേങ്ങരയിലേക്ക് കള്ളപ്പണം എത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ കുറ്റിപ്പുറത്ത് വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച 79,76,000 രൂപ പിടികൂടി. വേങ്ങര സ്വദേശികളായ അബ്ദുള്‍ റഹ്മാന്‍, സിദ്ധിഖ് എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വേങ്ങര ഉപതെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കേ വിതരണം ചെയ്യാന്‍ കൊണ്ടുവന്ന കള്ളപ്പണമാണിതെന്ന് സൂചനയുണ്ട്. കുറ്റിപ്പുറത്ത് പോലീസ് വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് വാഹനത്തിനുള്ളില്‍ ബാഗിനുള്ളില്‍ സൂക്ഷിച്ച പണം പിടികൂടിയത്. പണം കടത്തിയത് ഏജന്റുമാരാണെന്ന് സംശയിക്കുന്നു. ഇവരെ പോലീസും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ചോദ്യം ചെയ്തുവരികയാണ്. വേങ്ങരയിലേക്ക് വ്യാപകമായി കള്ളപ്പണം ഒഴുകുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഒരാഴ്ച മുന്‍പ് വേങ്ങരയില്‍ നിന്ന് 10 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. വാഹന പരിശോധനയ്ക്കിടെ പോലീസിനു നേര്‍ക്ക് പണമടങ്ങിയ ബാഗ് വലിച്ചെറിഞ്ഞ് ഏജന്റുമാര്‍ രക്ഷപ്പെടുകയായിരുന്നു.

SHARE