അയോധ്യയില്‍ ശ്രീരാമ പ്രതിമ നിര്‍മിക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍, 100 മീറ്റര്‍ ഉയരമുള്ള പ്രതിമ നിര്‍മിക്കാന്‍ ചെലവാക്കുന്നത് 195 കോടി

ലക്‌നോ: ഉത്തര്‍പ്രദേശിലെ അയോധ്യയിലെ സരയൂ നദീ തീരത്ത് ശ്രീരാമന്റെ വലിയ പ്രതിമ നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സര്‍ക്കാരിന്റെ നവ്യ അയോധ്യ പദ്ധതിയുടെ ഭാഗമായാണ് പ്രതിമ നിര്‍മിക്കുന്നത്. 100 മീറ്റര്‍ ഉയരമുള്ള പ്രതിമയാണ് ഉദ്ദേശിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഇല്ല.

ദേശീയ ഹരിത ട്രൈബ്യൂണലില്‍ നിന്നും അനുമതി വാങ്ങിയ ശേഷം ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ സരയൂഘട്ടില്‍ പ്രതിമ നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്. ഇക്കാര്യം ഇന്നലെ രാജ്ഭവനില്‍ നടന്ന പത്രസമ്മേളനത്തിലാണ് വിശദീകരിച്ചത്. 100 മീറ്റര്‍ ഉയരമുള്ളതാണ് പ്രതിമയെന്ന് സര്‍ക്കാര്‍ സ്ലൈഡ് ഷോ വ്യക്തമാക്കുന്നുണ്ടെങ്കിലും അവസാന തീരുമാനത്തില്‍ എത്തിയിട്ടില്ലെന്ന് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി.

അയോധ്യാ വികസനത്തിന്റെ ഭാഗമായി 195.96 കോടി രൂപയുടെ പദ്ധതി റിപ്പോര്‍ട്ട് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ 133.70 കോടി രൂപയുടെ പദ്ധതിക്ക് ഇതുവരെ അനുമതി നല്‍കിയിട്ടുമുണ്ട്. കൂടാതെ സരയൂ നദീ തീരത്ത് ശ്രീരാമ കഥാ ഗാലറി നിര്‍മാണത്തിനും, ഓഡിറ്റോറിയം നിര്‍മാണത്തിനും സര്‍ക്കാരിന് പദ്ധതിയുണ്ട്.

SHARE