സംസ്ഥാനങ്ങള്‍ സ്വീകരിച്ചു; പിന്നെ ജിഎസ്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതാര്..?

ന്യൂഡല്‍ഹി: ചരക്ക്, സേവന നികുതിയെ (ജിഎസ്ടി) പരാജയപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. അതേസമയം, സംസ്ഥാന സര്‍ക്കാരുകള്‍ പുതിയ ഭരണക്രമത്തെ പെട്ടെന്നുതന്നെ സ്വീകരിച്ചു. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യ ഇന്ന് വ്യാപാരത്തിന് ഏറ്റവും അനുയോജ്യമായ രാജ്യമായി മാറിയെന്നും ജയ്റ്റ്‌ലി പറഞ്ഞു. ന്യൂയോര്‍ക്കില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഹിസ്റ്ററിയുടെ നേതൃത്വത്തില്‍ നടന്ന ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ രാജ്യത്തെ 95 ശതമാനത്തോളം നിക്ഷേപങ്ങളും 99 ശതമാനത്തോളം നികുതി പിരിവുകളും ഓണ്‍ലൈന്‍ വഴിയാണു നടക്കുന്നത്. വലിയ തീരുമാനങ്ങളെടുക്കുന്നതിനും അവ നടപ്പാക്കുന്നതിനും ഇന്ത്യ പ്രാപ്തരായിരിക്കുന്നു. 250 ദേശീയപാതകളുടെ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്. യുവജനങ്ങള്‍ ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുകയും അത്തരത്തില്‍ അവ നടപ്പാക്കുകയുമാണ്. എല്ലാ സര്‍ക്കാര്‍ ഇടപാടുകളും ബാങ്കുവഴിയാണ് നടത്തുന്നത്. കൂടാതെ അക്കൗണ്ട് ഉടമകള്‍ക്ക് വിവിധ ഇന്‍ഷുറന്‍സ് പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നും ജയ്റ്റ്‌ലി പറഞ്ഞു.

SHARE