രഘുറാം രാജന് നിരാശ, സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഫ. റിച്ചാര്‍ഡ് എസ്. തലറിന്, പരിഗണിച്ചത് തലറിന്റെ മെന്റല്‍ അക്കൗണ്ടിംഗ് തിയറി

സ്‌റ്റോക്ക്‌ഹോം: 2017ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രശസ്ത ധനതത്വ ശാസ്ത്രജ്ഞന്‍ പ്രഫ. റിച്ചാര്‍ഡ് എസ്. തലറിന്. ബിഹേവിയറല്‍ ഇക്കണോമിക്‌സില്‍ നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് പുരസ്‌കാരം. യൂണിവേഴ്‌സിറ്റി ഓഫ് ബൂത്ത് സ്‌കൂള്‍ ഓഫ് ബിസിനസില്‍ പ്രൊഫസറാണ് 72കാരനായ തലര്‍.

ബിഹേവിയറല്‍ ഇകണോമിക്‌സിന് അടിത്തറപാകിയ പ്രധാനികളിലൊരാളാണ് പ്രഫ. തലര്‍. മെന്റല്‍ അക്കൗണ്ടിംഗ് എന്ന തീയറി വികസിപ്പിച്ചെടുത്ത തലര്‍, മനുഷ്യര്‍ എങ്ങനെയാണ് സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് ലളിതമായി വിശദീകരിക്കുന്നു. വ്യക്തികളുടെ തീരുമാനങ്ങളെ കുറിച്ചുള്ള സാമ്പത്തികവും മനശാസ്ത്രപരവുമായ വിശകലനവും അദ്ദേഹം നടത്തിയിട്ടുണ്ട്.

സമൂഹത്തിന്റെ പ്രധാന പ്രതിസന്ധികള്‍ക്ക് ബിഹേവിയറല്‍ എകണോമിക്‌സിലൂടെ പരിഹാരം കണ്ടെത്താമെന്നാണ് പ്രഫ. തലര്‍ ഉള്‍പ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്.

SHARE