രജനിയും കമല്‍ഹാസനും രാഷ്ട്രീയത്തിലിറങ്ങിയാല്‍ 10 ശതമാനം പോലും വോട്ട് കിട്ടില്ല

ചെന്നൈ: ഏറെ വിവാദങ്ങളില്‍ പെട്ടിരിക്കുന്ന തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് സൂപ്പര്‍ താരങ്ങളായ രജനീകാന്തും കമല്‍ഹാസനും ചുവടുവയ്ക്കുമോ എന്ന ചോദ്യമുയരാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസമായി. എന്നാല്‍ ഇരുവരും രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് ഗുണകരമാകില്ലെന്ന നിലപാടിലാണ്. കമല്‍ഹാസന്റെ സഹോദരനും അഭിനേതാവുമായ ചാരുഹാസന്‍. ഇവരുടെ രാഷ്ട്രീയ പ്രവേശനം തമിഴ്‌നാട്ടില്‍ ക്ലച്ചു പിടിക്കില്ലെന്ന പറഞ്ഞ അദ്ദേഹം രണ്ടുപേരും ഒരു പാര്‍ട്ടി ഉണ്ടാക്കിയാല്‍ പോലും പത്ത് ശതമാനം വോട്ട് പോലും പിടിക്കാന്‍ കഴിഞ്ഞേക്കില്ലെന്നും പറഞ്ഞു. തന്തൈ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ചാരുഹാസന്‍ ഇങ്ങിനെ പറഞ്ഞത്. രണ്ടു പേര്‍ക്കും രാഷ്ട്രീയഭാവിയില്ലെന്നും അഭിപ്രായപ്പെട്ടു.
തന്റെ കണക്കുകൂട്ടല്‍ പ്രകാരം ഇരുവര്‍ക്കും ഒരുമിച്ച് പോലും 10 ശതമാനത്തില്‍ താഴെ വോട്ടുകളേ കിട്ടു. 90 ശതമാനം വോട്ടുകളും രാഷ്ട്രീയത്തിനാകും പോകുക. സിനിമയ്ക്കായിരിക്കില്ല. രണ്ടു സൂപ്പര്‍താരങ്ങളും ഒരുമിച്ച് ഒരു പാര്‍ട്ടിയുണ്ടാക്കാനുള്ള സാധ്യതയെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നും പറഞ്ഞു. മുഖ്യമന്ത്രിമാരായിത്തീര്‍ന്ന എംജിആര്‍, എം കരുണാനിധി, ജയലളിത സിനിമാക്കാര്‍ സമ്പൂര്‍ണ്ണ രാഷ്ട്രീയക്കാര്‍ ആയിത്തീരുന്ന ഒരു പാരമ്പര്യം തമിഴ്‌നാടിന് പണ്ടു മുതലുണ്ട്. എന്നിരുന്നാലും ഇവര്‍ക്ക് കുടുതല്‍ വോട്ട് കിട്ടിാനിടയില്ല. ആള്‍ക്കാര്‍ക്ക് അവരുടെ സിനിമകളോടാണ് ആരാധന. അല്ലായിരുന്നെങ്കില്‍ ജയലളിത രണ്ടു തവണ തോല്‍ക്കുമായിരുന്നില്ല.

രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ പേരോ പെരുമയോ താരശോഭയോ അല്ല നോക്കേണ്ടതെന്നും അതിനുമപ്പുറമാണ് വേണ്ടതെന്നും അടുത്തിടെയാണ് രജനീകാന്ത് വ്യക്തമാക്കിയത്. അടുത്തിടെ രാഷ്ട്രീയത്തില്‍ പ്രവേശിക്കാനള്ള താല്‍പ്പര്യം കമല്‍ഹാസനും കാട്ടുകയും അനേകം നേതാക്കളെ കാണുകയും ചെയ്തിരുന്നു. കേരളാമുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിമുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും മറ്റും കണ്ടിരുന്നു. ബിജെപിയുമായി കൈ കൊടുക്കുന്നത് തന്റെ അജണ്ഡയില്‍ ഇല്ലെന്നും എന്നാല്‍ ജനങ്ങള്‍ക്ക് നന്മവരുന്നെങ്കില്‍ അതില്‍ തെറ്റില്ലെന്നും പറഞ്ഞിരുന്നു.
രജനീകാന്തും കമല്‍ഹാസനും

SHARE