ടീമില്‍നിന്നു പുറത്തായി, നാട്ടിലും നില്‍ക്കാന്‍പറ്റാത്ത അവസ്ഥ… രവീന്ദ്ര ജഡേജയുടെ ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി, റെസ്റ്റോറന്റ് പൂട്ടി

രാജ്‌കോട്ട്: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഉടമസ്ഥതയിലുള്ള രാജ്‌കോട്ടിലെ ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. രാജ്‌കോട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതരാണ് ‘ജഡ്ഡൂസ് ഫുഡ് ഫീല്‍ഡ്’ എന്ന റെസ്‌റ്റോറന്റില്‍ റെയ്ഡ് നടത്തിയത്.

പിടിച്ചെടുത്ത പഴകിയ ഭക്ഷണം മുനിസിപ്പല്‍ അധികൃതര്‍ നശിപ്പിച്ചു. റെസ്‌റ്റോറന്റ് നാല് ദിവസത്തേയ്ക്ക് അടച്ചിടുകയും ചെയ്തു. ജഡേജയുടേത് അടക്കം നഗരത്തിലെ മൂന്ന് റെസ്‌റ്റോറന്റുകളിലാണ് അധികൃതര്‍ റെയ്ഡ് നടത്തിയത്. ജഡേജയില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് പാകം ചെയ്ത ഭക്ഷണവും പൂത്ത ബ്രെഡും കേടായ പച്ചക്കറിയും നിരോധിക്കപ്പെട്ട നിറങ്ങളുമാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത പഴകിയ ഭക്ഷണം മുനിസിപ്പല്‍ അധികൃതര്‍ നശിപ്പിച്ചു.

ജഡേജയുടേത് അടക്കം നഗരത്തിലെ മൂന്ന് ഭക്ഷണശാലകളിലാണ് അധികൃതര്‍ പരിശോധന നടത്തിയത്. താരത്തിന്റെ റസ്റ്റോറന്റ് നാല് ദിവസത്തേയ്ക്ക് അടച്ചിടുകയും ചെയ്തു. എന്തായാലും ഏകദിന ടീമില്‍ നിന്ന് പുറത്തായതിന് പിന്നാലെ ഹോട്ടല്‍ അടച്ചിട്ടതും ജഡേജക്ക് വലിയ തിരിച്ചടിയായിരിക്കുയാണ്.

SHARE