മരണശേഷം എന്തുസംഭവിക്കും..? മരണത്തില്‍നിന്നു തിരിച്ചെത്തിയവരില്‍ നടത്തിയ പഠനങ്ങള്‍ ഞെട്ടിപ്പിക്കുന്നതെന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍

വാഷിംഗ്ടണ്‍: മരണത്തിനുശേഷം എന്താണ് സംഭവിക്കുന്നതെന്ന സമസ്യക്ക് ഉത്തരവുമായി അമേരിക്കന്‍ ഹാര്‍ട് അസോസിയേഷന്‍ ഗവേഷക സംഘം. ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചാലും കുറെ നേരം തലച്ചോര്‍ ഉണര്‍ന്നിരിക്കുമെന്നാണു കണ്ടെത്തല്‍. അപ്പോള്‍ എന്തു നടക്കുവെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.

ഹൃദയാഘാതം സംഭവിച്ച് പിന്നീട് ജീവിതത്തിലേക്ക് തിരിച്ചു വന്ന ചിലരെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. ഹൃദയം നിലച്ചെങ്കിലും തലച്ചോര്‍ പ്രവര്‍ത്തനക്ഷമമായിരുന്നു. ഡോക്ടറും നഴ്‌സുമെല്ലാം പരിചരിച്ചത് ഇവര്‍ക്ക് ഓര്‍ത്തെടുക്കാനായി. അവിടെ നടന്ന സംഭാഷണവും അവര്‍ പങ്കുവച്ചു.

മരിച്ചാലും കുറേ നേരത്തേക്ക് നാം എല്ലാം അറിയും. മരണം എങ്ങനെയെന്നത് നമുക്ക് അനുഭവിക്കാനാകും. ഹൃദയം പ്രവര്‍ത്തനം അവസാനിപ്പിച്ചാലും കുറച്ചു നേരത്തേക്കു കൂടി തലച്ചോറിന് പ്രവര്‍ത്തിക്കാനാവശ്യമായ ഓക്‌സിജന്‍ ലഭിക്കും. ഇത് പൂര്‍ണ്ണമായി ഇല്ലാതാകുന്നതോടെ മാത്രമാണ് തലച്ചോര്‍ മരിക്കുക. അതുവരെ നമുക്ക് കാര്യങ്ങള്‍ അറിയാനാകുമെന്നും ഗവേഷക സംഘത്തിലെ ഡോക്ടര്‍ സാം പര്‍ണിയ വിശദീകരിക്കുന്നു

SHARE