ദേര സച്ച സൗദയില്‍ ഗുര്‍മീത് ഒപ്പം നിര്‍ത്തിയത് ഷണ്ഠീകരിച്ചവരെ, അടുപ്പക്കാരായ രണ്ടുപേരുടെ വൃഷണം നീക്കിയെന്നു കണ്ടെത്തല്‍, ദേരയിലെ 400 പുരുഷ അന്തേവാസികളും ഷണ്ഠീകരിക്കപ്പെട്ടവര്‍

പഞ്ച്കുള: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് തന്റെ ആശ്രമത്തിലെ പുരുഷ അന്തേവാസികളെ നിര്‍ബന്ധിത ഷണ്ഠീകരണത്തിന് വിധേയരാക്കിയിരുന്നതായി വെളിപ്പെടുത്തല്‍. ഗുര്‍മീതിന്റെ ലീഗല്‍ അഡൈ്വസറേയും പേഴ്‌സണല്‍ അസിസ്റ്റന്റിനേയും ചോദ്യം ചെയ്തപ്പോഴാണ് ഈ വെളിപ്പടുത്തല്‍ പൊലീസിന് ലഭിച്ചത്.

പഞ്ച്കുലയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഗുര്‍മീത് റാം റഹീം സിങിന്റെ അടുത്ത രണ്ട് സഹായികളെ ഷണ്ഡീകരിച്ചിരുന്നതായി പോലീസ് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. റഹീം കുറ്റക്കാരനാണ് എന്ന് കോടതി വിധിച്ചതിന് ശേഷം അനുയായികള്‍ നടത്തിയ കലാപത്തിന് നേതൃത്വം കൊടുത്ത കേസിലാണ് ലീഗര്‍ അഡൈ്വസറും പേഴ്‌സണ്‍ അസിസ്റ്റന്റും അറസ്റ്റിലായത്. അന്വേഷണത്തില്‍ ഇവരുടെ വൃഷണങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് കണ്ടെത്താന്‍ സാധിച്ചുവെന്ന് പാഞ്ച്കുള പൊലീസ് വ്യക്തമാക്കി. വൃഷണം നീക്കം നടത്തിയത് മറ്റാരുടെയെങ്കിലും നിര്‍ബന്ധത്തിലാണോ എന്ന് അന്വേഷിക്കാന്‍ പോലീസ് പ്രത്യേക ആരോഗ്യ വിദഗ്ധരെയും നിയോഗിച്ചിട്ടുണ്ട്.

സിര്‍സയിലെ ആശ്രമത്തിലുള്ള 400 പുരുഷ അന്തേവാസികള്‍ ഷണ്ഠീകരിക്കപ്പെട്ടവരാണെന്ന് 2012ല്‍ ഒരു മുന്‍ അന്തേവാസി വെളിപ്പടുത്തിയിരുന്നു. നവകിരണ്‍ സിങ് എന്നയാളാണ് അന്ന് ആരോപണം ഉന്നയിച്ചത്. ദൈവത്തിനോടടുക്കാനാണ് ഇത് ചെയ്യുന്നത് എന്നായിരുന്നു ഗുര്‍മീത് അന്തേവാസികളോട് പറഞ്ഞിരുന്നതെന്നും ഇയാള്‍ വെളിപ്പെടുത്തിയിരുന്നു.

ഗുര്‍മീതിനു ലെംഗിക ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ സ്ത്രീകളുടെ ഗുണ്ടാസംഘവും ഒപ്പമുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗുര്‍മീതിന് എല്ലാ രാത്രികളിലും പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കുക എന്നതായിരുന്നു ഈ സംഘത്തിന്റെ പ്രധാന ജോലി. ഇന്ത്യ ടുഡേ പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

അമിത ലൈംഗിക ആസക്തിയുള്ളതിനാല്‍ ഗുര്‍മീതിനു ജയിലില്‍ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ഗുര്‍മീത് അമിത ലൈംഗീക ആസക്തി രോഗത്തിന് അടിമയാണ്. എന്നാല്‍ രോഗം ഇപ്പോള്‍ പിന്‍വാങ്ങല്‍ ഘട്ടത്തിലാണ്. അതിന്റെ ഭാഗമായുള്ള ശാരീരിക ബുദ്ധിമുട്ടുകളാണ് ഗുര്‍മീതിന് അനുഭവപ്പെടുന്നതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ വിവിധ ലംഗീക ഉത്തേജക മരുന്നുകളും ഉത്തേജ ദ്രവ്യങ്ങളും ഉപയോഗിച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തി.

SHARE