വിവാഹ വാഗ്ദാനം നല്കി പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു, അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തി സുഹൃത്തുക്കള്‍ക്കു കാഴ്ചവച്ചു, ഇളംകാട് പീഡനം വെളിപ്പെട്ടത് ഇങ്ങനെ…

കോട്ടയം: വിവാഹ വാഗ്ദാനം നല്കി പട്ടിക ജാതിക്കാരിയായ പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡനത്തിനിരയാക്കി. മുണ്ടക്കയം ഇളംകാട് സ്വദേശിനിയായ 19 വയസുകാരിയാണു പീഡിപ്പിക്കപ്പെട്ടത്. കാമുകന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയാണു പെണ്‍കുട്ടിയെ മറ്റുള്ള സുഹൃത്തുക്കള്‍ക്കു കാഴ്ചവച്ചത്.

കേസില്‍ നാലു യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. പൂഞ്ഞാര്‍ മൂന്നിലവ് സ്വദേശികളായ അനീഷ് (28), അനൂപ് (44), കണ്ണന്‍ (18), മനീഷ് (33) എന്നിവരാണു പോലീസിന്റെ കസ്റ്റഡിയിലുള്ളത്. അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും പോലീസ് പിടികൂടിയിട്ടുണ്ട്.

പെണ്‍കുട്ടിയുടെ കാമുകനായിരുന്ന അനീഷാണു വിവാഹ വാഗ്ദാനം നല്കി ആദ്യം പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. മുണ്ടക്കയത്തിനു സമീപത്തുള്ള രഹസ്യ കേന്ദ്രത്തില്‍ വച്ചായിരുന്നു പിഡീപ്പിച്ചത്. ഇത്തരത്തില്‍ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ ഇയാള്‍ പകര്‍ത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇക്കാര്യങ്ങള്‍ അറിഞ്ഞിരുന്നില്ല. ഏതാനും ദിവസങ്ങള്‍ക്കുശേഷം അനീഷ് പെണ്‍കുട്ടിയെ മൊബൈലില്‍ പകര്‍ത്തിയിരുന്ന അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു. ഇത് നല്‍കാനില്ലാതിരുന്ന പെണ്‍കുട്ടിയെ അനീഷ് സുഹൃത്തായ അനൂപിനു കാഴ്ചവയ്ക്കുകയായിരുന്നു. ഈ ദൃശ്യങ്ങളും ഇയാള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയിരുന്നു.

പിന്നീട് തന്റെ പക്കലുള്ള രണ്ടു അശ്ലീല ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലുടെ പ്രചരിപ്പിക്കുമെന്നു ഭീഷണപ്പെടുത്തി മറ്റു രണ്ടു പേര്‍ക്കു കൂടി പെണ്‍കുട്ടിയെ അനൂപ് കാഴ്ച വയ്ക്കുകയായിരുന്നു.

SHARE