ലൈംഗിക അതിക്രമ കേസുകളില്‍ ഇരകള്‍ക്കൊപ്പം നില്‍ക്കണമെന്നു മാര്‍പാപ്പ; കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് കത്തോലിക്കാ സഭയുടെ തലവന്‍

റോം: ലൈംഗിക അതിക്രമ കേസുകളില്‍ ഇരകളുടെയും വേദനിക്കുന്നവരുടെയും ഒപ്പം നിന്ന് പ്രവര്‍ത്തിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഡിജിറ്റല്‍ വേള്‍ഡിലെ ബാലാവകാശങ്ങളെ കുറിച്ച് വത്തിക്കാനിലെ ഒരു പള്ളിയില്‍ നടത്തിയ സെമിനാറിനിടെയായിരുന്നു സ്ത്രീ സംരക്ഷണത്തെ കുറിച്ചും സഭാ നിലപാടിനെ കുറിച്ചും മാര്‍പാപ്പ വ്യക്തമാക്കിയത്.

സാമ്പത്തിക രംഗത്തെയും വിദ്യാഭ്യാസ ആരോഗ്യമേഖലയിലെയും പ്രശ്‌നങ്ങളില്‍ നിയമങ്ങള്‍കൂടുതല്‍ ശക്തമാവുമ്പോള്‍ ബാലപീഡന നിയമങ്ങള്‍ അത്രത്തോളം ശക്തമാവുന്നില്ല. കത്തോലിക്ക സഭ അതിന്റെ ഉത്തരവാദിത്തങ്ങള്‍ പൂര്‍ണ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളണം. ലൈംഗിക അതിക്രമ കേസുകളില്‍ ഇരകളുടെയും വേദനിക്കുന്നവരുടെയും ഒപ്പം നിന്ന് പ്രവര്‍ത്തിക്കണം. കുട്ടികള്‍ക്ക് നേരെ തുടരുന്ന അതിക്രമങ്ങളില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

എത്രത്തോളം സാങ്കേതികമായി ഉയരുന്നുവോ അത്രത്തോളം തന്നെ ആശങ്കയിലാവുകയാണ് കുട്ടികളുടെ സുരക്ഷിതത്വമെന്നും അദ്ദേഹം പറഞ്ഞു.

SHARE