പോലീസുകാരന്റെ കസേരയില്‍ ഫാഷന്‍ ഐക്കണ്‍ ആള്‍ദൈവം രാധേ മാ; വിവാദ ആള്‍ദെവത്തിനു മുന്നില്‍ കൈകൂപ്പി സ്റ്റേഷന്‍ ഓഫീസര്‍

ന്യൂഡല്‍ഹി: മുംബൈ: വിവാദ ആള്‍ദൈവം രാധേ മാ പൊലീസ് ഓഫീസറുടെ കസേരയിലിരിക്കുന്ന ചിത്രം പുറത്ത്. ഡല്‍ഹിയില്‍ വിവേക് വിഹാര്‍ പൊലീസ് സ്റ്റേഷനിലെ ഓഫീസര്‍ സഞ്ജയ് ശര്‍മ രാധേ മായെ താണുവണങ്ങുകയും ചെയ്തു. സ്റ്റേഷനില്‍ അനുയായികള്‍ അണിയിച്ച ഷോള്‍ ധരിച്ച് കൈകൂപ്പി ചിരിച്ചുകൊണ്ടുനില്‍ക്കുന്ന പൊലീസ് ഫോട്ടോ പുറത്തുവന്നതോടെ സംഭവം വിവാദമായിരിക്കുകയാണ്.

സെപ്തംബര്‍ 28നാണ് സംഭവം. എന്നാല്‍ സഞ്ജയ് ശര്‍മ പറയുന്നത് സ്റ്റേഷനിലെത്തി രാധെ മാ തന്റെ കസേരയില്‍ സ്വയം ഇരിക്കുകയായിരുന്നു എന്നാണ്. സ്റ്റേഷനില്‍ നിന്ന് പോകാന്‍ താന്‍ രാധെ മായോട് കൈകൂപ്പി ആവശ്യപ്പെടുന്ന ഫോട്ടോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സെപ്തംബര്‍ 28ന് രാത്രി 11.30ഓടെയാണ് രാധെ മായും അനുയായികളും പൊലീസ് സ്റ്റേഷനിലെത്തിയതെന്ന് പൊലീസുകാരന്‍ പറഞ്ഞു. രാധെ മായ്ക്ക് ടോയ്‌ലറ്റില്‍ പോകണമെന്ന് അനുയായികള്‍ പറഞ്ഞു. സ്റ്റേഷനിലെ ടോയ്‌ലറ്റ് ഉപയോഗിക്കാന്‍ അനുമതി നല്‍കി. തുടര്‍ന്ന് അനുവാദം പോലും ചോദിക്കാതെ രാധെ മാ തന്റെ സീറ്റിലിരിക്കുകയായിരുന്നുവെന്നാണ് സഞ്ജയ് ശര്‍മയുടെ അവകാശവാദം. സംഭവത്തില്‍ അന്വേഷണം നടത്തി പൊലീസ് ഓഫീസര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി.

നേരത്തെ, അപരിചിതനായ അനുയായിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ രാധേ മാ നിര്‍ബന്ധിച്ചതായി ‘ബിഗ് ബോസ്’ എന്ന റിയാലിറ്റിഷോയിലൂടെ പ്രശസ്തയായ ഡോളി ബിന്ദ്ര ആരോപിച്ചിരുന്നു. രാധേ മായുടെ പ്രാര്‍ഥനാകേന്ദ്രത്തില്‍ ഇത്തരം കാര്യങ്ങള്‍ സാധാരണമാണെന്നും ഈ കപടവേഷധാരി ആയിരക്കണക്കിനാളുകളുടെ വിശ്വാസംകൊണ്ട് കളിക്കുകയാണെന്നും ഡോളി പരാതിയില്‍പറയുന്നു. കേന്ദ്രത്തില്‍വെച്ച് എന്നെ ആക്രമിക്കാന്‍ അനുയായികള്‍ ശ്രമിച്ചു. ഒരിക്കല്‍ അവരുടെ മകനും ഒരു അനുയായിയും എല്ലാവരുടെയും മുന്നില്‍വെച്ച് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ഡോളി ബിന്ദ്ര പറഞ്ഞു.

SHARE