അനുഷ്‌കയുടെ ആ സ്വഭാവം ഇഷ്ടമല്ലെന്ന് കോഹ് ലി

അനുഷ്‌കയും ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ ്‌ലിയും പ്രണയത്തിലാണെന്ന് എല്ലാവര്‍ക്കും അറിയാം. അനുഷ്‌കയെ കുറിച്ച് ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് വിരാട് കോഹ് ലി. തന്റെ കാമുകിയായ അനുഷ്‌ക ശര്‍മ്മയെ കുറിച്ചുള്ള ഇഷ്ടങ്ങളും അനിഷ്ടങ്ങളുമാണ് കാഹ് ലി തുറന്നു പറഞ്ഞിരിക്കുന്നത. നടന്‍ ആമിര്‍ ഖാനുമായി നടത്തിയ ടി.വി പരിപാടിയിലാണ് കൊഹ്ലി അനുഷ്‌കയെക്കുറിച്ച് മനസു തുറന്നത്.അനുഷ്‌കയും കൊഹ്ലിയുമായുള്ള ബന്ധം ക്രിക്കറ്റ് ലോകത്ത് സുപരിചിതമാണ്. അനുഷ്‌ക തന്നെ പരിഗണിക്കുകയും സത്യസന്ധയുമാണെന്നു പറഞ്ഞ കൊഹ്ലി ഒരു കാര്യത്തില്‍ അനുഷ്‌കയോട് ദേഷ്യമുണ്ടെന്നു തുറന്നു പറയാനും മടിച്ചില്ല.അനുഷ്‌കയുടെ വൈകിയെത്തുന്ന സ്വഭാവമാണ് കൊഹ്ലിക്കു ഇഷ്ടമല്ലാത്തത്. പരസ്പരം മനസിലാക്കിയ തങ്ങള്‍ ദീര്‍ഘകാലമായി ഒരുമിച്ചുണ്ട്. കഴിഞ്ഞ നാല് വര്‍ഷമായി ഒരു വ്യക്തി എന്ന നിലയില്‍ അനുഷ്‌ക തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും കൊഹ്ലി പ്രോഗ്രാമില്‍ പറഞ്ഞു.ദീപാവലിക്കുള്ള പ്രത്യേക പരിപാടിയായിട്ടാണ് ആമിര്‍ഖാനുമൊപ്പം കൊഹ്ലി ടിവിയില്‍ പ്രത്യക്ഷപ്പെടുന്നത്. ഓസ്ട്രേലിയയ്ക്കെതിരേ ഏകദിന പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ ടീം ട്വന്റി-20 പരമ്പരയ്ക്കുള്ള ഒരുക്കത്തിലാണ്.

SHARE