റോഷ്‌നി ദിനകറും പൃഥ്വിരാജും ഉടക്കിപ്പിരിഞ്ഞോ..?, മൈ സ്റ്റോറി എന്ന ചിത്രത്തിന് എന്തു സംഭവിച്ചു..? വാര്‍ത്തകളെ സംബന്ധിച്ച് റോഷ്‌നി ദിനകറിന്റെ പ്രതികരണം ഇങ്ങനെ..

കൊച്ചി: പൃഥിരാജ്-പാര്‍വതി ജോഡികള്‍ വീണ്ടും ഒന്നിക്കുന്ന മൈ സ്റ്റോറി എന്ന ചിത്രത്തെ സംബന്ധിച്ച് ഇപ്പോള്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ തള്ളി സംവിധായിക റോഷ്‌നി ദിനകര്‍. താനും പൃഥിയും തമ്മില്‍ യാതൊരു തരത്തിലുള്ള വാഗ്വാദങ്ങളുമുണ്ടായിട്ടില്ലെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് പെരും നുണകളാണെന്നും റോഷ്‌നി പ്രതികരിച്ചു. 15 കോടി മുതല്‍മുടക്കില്‍ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിനെതിരേ അപവാദ പ്രചരണം നടത്തുന്നത് വളരെ വിഷമകരമാണെന്നും സിനിമ അടുത്ത ജനുവരിയില്‍ റിലീസ് ചെയ്യുമെന്നും റോഷ്‌നി വ്യക്തമാക്കി. നിരവധി അവാര്‍ഡുകള്‍ കോസ്റ്റും ഡിസൈനിങ്ങിന് കരസ്ഥമാക്കിയ റോഷ്‌നി ദിനകരന്റെ ആദ്യ സംവിധാനസംരംഭമാണ് മൈസ്റ്റോറി.

നായകന്‍ പൃഥിരാജും സംവിധായികയും തമ്മിലുള്ള പ്രശ്‌നത്തെത്തുടര്‍ന്ന് മൈ സ്റ്റോറിയുടെ ഷൂട്ടിംഗ് മുടങ്ങിയിരിക്കുകയാണെന്നാണ് വാര്‍ത്ത. ഒന്നര വര്‍ഷം മുമ്പ് പോര്‍ച്ചുഗലില്‍ വച്ചു നടന്ന മുപ്പതു ദിവസത്തെ ഷൂട്ടിംഗിനിടയിലാണ് നടനും സംവിധായികയും തമ്മില്‍ തെറ്റി. സഹ പ്രവര്‍ത്തകര്‍ ഇടപെട്ട് ഇരുവരെയും അനുനയിപ്പിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. മുപ്പതു ദിവസത്തെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയാതെ സംഘത്തിനു മടങ്ങേണ്ടി വന്നു എന്നിങ്ങനെയായിരുന്നു വാര്‍ത്ത. ഇത് തള്ളിയാണ് ഇപ്പോള്‍ റോഷ്‌നി രംഗത്തെത്തിയിട്ടുള്ളത്.

മൈസ്റ്റോറി യുടെ മോഷന്‍ പോസ്റ്റര്‍ നേരത്തെ പുറത്തെത്തിയിരുന്നു. എന്ന് നിന്റെ മൊയ്തീന് ശേഷം പൃഥ്വിയും പാര്‍വതിയും ഒന്നിക്കുന്ന ചിത്രമാണ് മൈസ്റ്റോറി. റൊമാന്റിക് ലൗ സ്റ്റോറി ആയിരിക്കും മൈസ്റ്റോറി എന്നാണ് മോഷന്‍ പോസ്റ്റര്‍ നല്‍കുന്ന സൂചന.

നന്ദലാല്‍, മനോജ് കെ ജയന്‍, മണിയന്‍പിള്ള രാജു എന്നിവരാണ് മൈസ്റ്റോറി യിലെ മറ്റു താരങ്ങള്‍. റോഷ്‌നി ദിനകര്‍ പ്രൊഡക്ഷന്റെ ബാനറില്‍ ചിത്രം നിര്‍മിക്കുന്നത് റോഷ്‌നി ദിനകറും ദിനകറും കൂടിയാണ്. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥ രചിച്ച മൈസ്റ്റോറിക്ക് ഷാന്‍ റഹ്മാന്‍ ആണ് സംഗീതം ഒരുക്കുന്നത്.

SHARE