ഒടുവില്‍ ശുദ്ധവായുവും വില്‍പ്പനയ്‌ക്കെത്തി… ചൈനീസ് പെണ്‍കുട്ടികളുടെ ബുദ്ധിയില്‍ വിരിഞ്ഞ ആശയത്തിന് വിപണിയില്‍ വില 15 യുവാന്‍

ബീജിങ്: ഒടുവില്‍ ശുദ്ധവായുവും വില്‍പ്പനയ്‌ക്കെത്തി. ചെനയിലെ ഷിന്നിങ്, ചിന എന്നീ ചൈനീസ് യുവതികളാണ് പ്ലാസ്റ്റിക് ബാഗുകളിലാക്കിയ ശുദ്ധവായു വിപണിയില്‍ എത്തിച്ചത്.ടിബറ്റന്‍ പീഠഭൂമിയില്‍ നിന്നും മറ്റു പര്‍വ്വതങ്ങളില്‍ നിന്നുമാണ് ഇവര്‍ വില്പനയ്ക്കാവശ്യമായ വായു ശേഖരിക്കുന്നത്.

വില പായ്ക്കറ്റ് ഒന്നിന് 150 ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ 15 ചൈനീസ് യുവാന്‍ വിലയ്ക്കാണ് ശുദ്ധവായു മാര്‍ക്കറ്റുകളില്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. വായു ശേഖരിക്കുന്നതിന്റെ വീഡിയോയും ഇവര്‍ പുറത്തെത്തിച്ചു. ഓണ്‍ലൈനിലൂടെ ഓഡര്‍ നല്‍കിയാലും ആവശ്യക്കാരന് സാധനം ലഭിക്കും.

ചൈനയിലെ സമൂഹമാധ്യമമായ വൈബോയിലൂടെയാണ് വില്‍പ്പനയുടെ ചിത്രങ്ങളും വീഡിയോയും പ്രചരിച്ചത്. ഇതിനു മുമ്പും ചൈനയില്‍ ശുദ്ധവായുവിന്റെ വില്‍പ്പന നടത്തിയിരുന്നു. വനസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥനായ സിയാന്‍ ആയിരുന്നു ഇതിന് നേതൃത്വം നല്‍കിയത്. ഈ സംരഭത്തിലൂടെ സര്‍ക്കാറിന് 200,000 യുവാന്‍ ലാഭം നേടാന്‍ സാധിച്ചിരുന്നു.

SHARE