മദ്യനയം: ഹിതപരിശോധനയ്ക്ക് സര്‍ക്കാര്‍ തയ്യാറുണ്ടോയെന്ന വെല്ലുവിളിയുമായി വി.എം സുധീരന്‍

കോഴിക്കോട്: മദ്യനയത്തില്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. മദ്യനയത്തില്‍ ജനങ്ങളുടെ ഹിതപരിശോധനയ്ക്ക് എല്‍.ഡി.എഫ് സര്‍ക്കാര്‍ തയ്യാറുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. മദ്യവിരുദ്ധ ഐക്യവേദി സംഘടിപ്പിച്ച സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ കോഴിക്കോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദ്യ ഉപയോഗവുമായി ബന്ധപ്പെട്ട് വ്യാജ റിപ്പോര്‍ട്ടുകളുണ്ടാക്കി മന്ത്രിമാര്‍ കള്ളം പ്രചരിപ്പിക്കുകയാണ്. വിദേശ ടൂറിസ്റ്റുകളുടെ എണ്ണം കുറഞ്ഞത് മദ്യനയം കൊണ്ടല്ല. മാലിന്യവും കൊതുകും തെരുവുനായകളും വര്‍ധിച്ചതിനാലാണെന്നും അദ്ദേഹം പറഞ്ഞു.

SHARE