അക്കാര്യം ഞങ്ങളോട് ആവശ്യപ്പെടരുത്, ഞങ്ങള്‍ ദൈവങ്ങളല്ല; വിചിത്ര ആവശ്യം ഉന്നയിച്ച ഹര്‍ജിക്കാരനോട് സുപ്രീംകോടതി പറഞ്ഞത് ഇങ്ങനെ

ന്യൂഡല്‍ഹി: കൊതുകിനെ ഇല്ലാതാക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ വ്യക്തിയോട് ഞങ്ങള്‍ ദൈവങ്ങളല്ലെന്ന് സുപ്രീം കോടതി. ദൈവത്തിനു മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ തങ്ങളോട് ആവശ്യപ്പെടരുതെന്നും കോടതി വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും മാരക ജീവിയായ കൊതുകിനെ ഇന്ത്യയില്‍ നിന്നും പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.

കോടതികള്‍ നിര്‍ദേശം നല്‍കിയത് കൊതുകിന്റെ കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്ന് ഹര്‍ജിക്കാരനോട് സുപ്രീം കോടതി പറഞ്ഞു. ഞങ്ങള്‍ക്ക് എല്ലാവരുടെയും വീട്ടില്‍ പോയി അവിടെ കൊതുകോ പാറ്റയോ ഇല്ലെന്നുറപ്പിക്കാനും ഉണ്ടെങ്കില്‍ നശിപ്പിക്കാനും പറ്റില്ല.’ ജസ്റ്റിസ് മദന്‍ ബി ലോക്കൂറും ദീപക് ഗുപ്തയും ഉള്‍പ്പെട്ട ബെഞ്ച് പറഞ്ഞു.

‘എന്തുചെയ്യാനാണ് നിങ്ങള്‍ ആവശ്യപ്പെടുന്നത്, ദൈവത്തിനേ അതു ചെയ്യാനാവൂ. ദൈവത്തിനു മാത്രം ചെയ്യാനാവുന്ന കാര്യം ചെയ്യാന്‍ ഞങ്ങളോട് ആവശ്യപ്പെടരുത്. ഞങ്ങള്‍ ദൈവങ്ങളല്ല.’ കോടതി വ്യക്തമാക്കി.

SHARE