മറ്റൊരാളുടെ കുടുംബ ജീവിതത്തിലേക്ക് വലിച്ചിഴയ്ക്കരുത്, തന്റെ കാര്യത്തില്‍ ആരും ആശങ്കപ്പെടേണ്ടെന്നും നിത്യ മേനോന്‍

മലയാളിയായ നായികമാരില്‍ തെന്നിന്ത്യന്‍ തിളങ്ങുന്ന താരമാണ് നിത്യ മേനോന്‍. വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ മെറിസലില്‍ നായികയാണ് നിത്യ ഇപ്പോള്‍. എന്നാല്‍ താരത്തിന്റെ എല്ലാ അഭിമുഖങ്ങളില്‍ സ്ഥിരം ചോദ്യം വിവാഹക്കാര്യമാണെന്ന് നിത്യ പറയുന്നത്.
തന്നെ വിവാഹം കഴിപ്പിച്ചേ അടങ്ങുവെന്ന് മറ്റുള്ളവര്‍ നിര്‍ബന്ധം പിടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് നിത്യ ചോദിക്കുന്നത്. ശരിക്കും മനസ്സിലാക്കുന്ന പുരുഷനെ ലഭിച്ചെങ്കിലെ വിവാഹ ജീവിതം സന്തോഷകരമാകൂ. പൊരുത്തമില്ലാത്ത ഒരാളെ വിവാഹം ചെയ്ത് ജീവിക്കുന്നതിനേക്കാള്‍ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്. പതിനെട്ടാം വയസ്സില്‍ ഞാന്‍ ഒരാളെ പ്രണയിച്ചിരുന്നു. അയാളുമായി പൊരുത്തപ്പെടാന്‍ കഴിയില്ലെന്ന് മനസ്സിലായപ്പോള്‍ ആ ബന്ധം താന്‍ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.
ഒരുമിച്ച് അഭിനയിക്കുന്നവരുമായി കഥകള്‍ പ്രചരിപ്പിക്കുന്നത് സിനിമാ മേഖലയില്‍ പതിവാണ്. ഓരോ സിനിമ ചെയ്യുമ്പോഴും നായകനുമായി ചേര്‍ത്ത് കഥകള്‍ പ്രചരിക്കാറുള്ളത് പതിവായതിനാല്‍ ഇതിനോടൊന്നും പ്രതികരിക്കാറില്ലെന്നും താരം പറയുന്നു. എന്നാല്‍ വിവാഹിതരായ നായകന്‍മാരുമായി ചേര്‍ത്തുവെച്ചുള്ള പ്രണയ കഥകള്‍ തനിക്ക് അസ്വസ്ഥത ഉണ്ടാകാറുണ്ടെന്നും നിത്യ പറയുന്നു. മറ്റൊരാളുടെ കുടുംബ ജീവിതത്തിലേക്ക് തന്നെ വലിച്ചിഴയ്ക്കുന്നത് ആര്‍ക്കായാലും വലിയ പ്രയാസമുണ്ടാക്കുമെന്നും അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും ആരുമിതില്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും നിത്യ തുറന്നടിക്കുന്നു.

SHARE