ഉത്സവകാല ഓഫറുമായി ജിയോ:1999 രൂപയായിരുന്ന ജിയോഫൈ റൂട്ടര്‍ 999 രൂപയ്ക്ക്

മുംബൈ: ഉത്സവകാല ഓഫറിന്റെ ഭാഗമായി ജിയോഫൈ വൈഫൈ റൂട്ടറിന്റെ വില പകുതിയായി കുറച്ചു. 1999 രൂപയായിരുന്ന ജിയോഫൈ റൂട്ടര്‍ വെറും 999 രൂപയ്ക്ക് ലഭിക്കും. 11 ദിവസം അതായത് സെപ്റ്റംബര്‍ 30വരെയാണ് വിലക്കുറവില്‍ ഉപകരണം ലഭിക്കുക. ജിയോഫൈ എം2എസ് മോഡലിന് മാത്രമാണ് ഓഫര്‍.

ജിയോ ഡോട്ട്കോമില്‍നിന്ന് ഓണ്‍ലൈനായും ജിയോ സ്റ്റോറുകളില്‍നിന്ന് നേരിട്ടും ജിയോഫൈ വാങ്ങാം. ഓണ്‍ലൈന്‍വഴി വാങ്ങുകയാണെങ്കില്‍ അഞ്ച് ദിവസത്തിനുള്ളില്‍ ലഭിക്കും. ഓഫര്‍ കാലയളവില്‍ വിതരണം വൈകിയേക്കാം. ജിയോഫൈയും ആധാര്‍ കാര്‍ഡുമായി അടുത്തുള്ള ജിയോ സ്റ്റോറില്‍ പോയാല്‍ സിം ലഭിക്കും. യോജിച്ച പ്ലാന്‍ തിരഞ്ഞെടുക്കുകയുമാകാം.

149 രൂപയുടെ പ്ലാനാണെങ്കില്‍ മാസത്തേയ്ക്ക് രണ്ട് ജിബി ഡാറ്റവീതം ആറ് മാസത്തേയ്ക്ക് ലഭിക്കും. ജിയോഫൈയും സിംകാര്‍ഡും വീട്ടില്‍ ഡെലിവറി ചെയ്യുന്നതിനും സംവിധാനമുണ്ട്. അങ്ങനെയെങ്കില്‍ വീട്ടില്‍ കൊണ്ടുവരുമ്പോള്‍ ആധാര്‍ കാര്‍ഡ് കാണിക്കണം. ജിയോ4ജി വോയ്സ് ആപ്പ് ഏതെങ്കിലും സ്മാര്‍ട്ട് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ സൗജന്യ കോളുകള്‍ ലഭ്യമാകും.

റൂട്ടറില്‍ 2300 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. 56 മണിക്കൂര്‍ നെറ്റ് ഉപയോഗിക്കാന്‍ കഴിയും. ഒരുവര്‍ഷമാണ് ജിയോഫൈയ്ക്കുള്ള വാറന്റി. മറ്റ് ഓഫറുകളുമായി ഫെസ്റ്റീവ് ഓഫര്‍ ബന്ധിപ്പിക്കാനാകില്ല.

SHARE