യുവാവിന്റെ ജനനേന്ദ്രിയം ജിംനേഷ്യത്തിലെ വെയ്റ്റ് പ്ലെയ്റ്റില്‍ കുടുങ്ങി; രക്ഷകരായത് ഫയര്‍ ഫോഴ്‌സ്; അപകടരമായ പ്രവൃത്തികള്‍ക്ക് ശ്രമിക്കരുതെന്നു ഫയര്‍ഫോഴ്‌സിന്റെ മുന്നറിയിപ്പ്

ബെര്‍ലിന്‍: ജിമ്മില്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നതിന് ഇടയില്‍ യുവാവിന്റെ ജനനേന്ദ്രിയം വെയിറ്റ് പ്ലേറ്റില്‍ കുടുങ്ങി. ജര്‍മ്മന്‍ നഗരമായ വോമ്‌സിലായിരുന്നു 2.5 കിലോ ഭാരമുള്ള വെയിറ്റ് പ്ലേറ്റില്‍ ജനനേന്ദ്രിയം കുടുങ്ങിയത്.

ഫയര്‍ ഫോഴ്‌സ് മൂന്ന് മണിക്കൂര്‍ നേരം നടത്തിയ ശ്രമത്തിലൊടുവിലാണ് ജനനേന്ദ്രിയം പരുക്കുകളില്ലാതെ പുറത്തെടുത്തത്. ഗ്രൈന്‍ഡര്‍, ഹൈഡ്രോളിക് എമര്‍ജന്‍സി ഉപകരണം എന്നിവ ഉപയോഗിച്ചാണ് ഡംബെല്‍ പൊളിച്ച് ജനനേന്ദ്രിയം പുറത്തെടുത്തത്. വലിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് വെയിറ്റ് പ്ലേറ്റ് മുറിച്ചു മാറ്റുന്ന സമയത്ത് യുവാവിനെ മയക്കി കിടത്തിയിരുന്നു.

മുറിച്ചെടുത്ത വെയിറ്റ് പ്ലെയിറ്റിന്റെ ചിത്രത്തിനൊപ്പം സംഭവം കൂടി വിവരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലായി പടര്‍ന്നു. ”ഒരു വ്യക്തിയുടെ വളരെ സംവേദനക്ഷമതയുള്ള ഭാഗം ഡംബെല്‍ ഡിസ്‌കില്‍ കുടുങ്ങി” ഫയര്‍ഫോഴ്‌സിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പറയുന്നു. എങ്ങനെയാണ് യുവാവിന്റെ ജനനേന്ദ്രിയം ഡംബെല്ലില്‍ കുടുങ്ങിയതെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ വ്യക്തമാക്കുന്നില്ല. എന്നാല്‍ ‘അപകടരമായ പ്രവൃത്തികള്‍ക്ക് ശ്രമിക്കരുത്’ എന്ന ബോര്‍ഡ് ജിംനേഷ്യത്തില്‍ സ്ഥാപിച്ചിട്ടുണ്ട്‌

SHARE