കൊച്ചി മെട്രൊ നഗരഹൃദയത്തിലേക്ക്… ഒക്‌റ്റോബര്‍ മൂന്നിന് മഹാരാജാസ് വരെ സര്‍വീസ് തുടങ്ങും; യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായേക്കും

കൊച്ചി: കേരളത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി മെട്രൊ കലൂര്‍ മുതല്‍ മഹാരാജാസ് വരെയുള്ള മെട്രൊ പാതയില്‍ ഒക്ടോബര്‍ മൂന്നിന് സര്‍വീസ് തുടങ്ങാനാകുമെന്ന് ഡിഎംആര്‍സി. ഇക്കാര്യം ഡിഎംആര്‍സി, കെഎംആര്‍എലിനെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമാകും ഇക്കാര്യത്തിലെ അന്തിമ തീരുമാനം. നാലു സ്‌റ്റേഷനുകളാണ് കലൂര്‍ മുതല്‍ മഹാരാജാസ് വരെയുളള പാതയില്‍ ഉള്ളത്. എംജി റോഡിലേക്കു കൂടി സര്‍വീസ് തുടങ്ങുന്നതോടെ മെട്രൊയിലെ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്നാണ് കെഎംആര്‍എലിന്റെ പ്രതീക്ഷ.
കലൂര്‍ മുതല്‍ എംജി റോഡിലെ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെയുള്ള പാതയിലെ ട്രയല്‍ റണ്‍ വിജയകരമായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം, കലൂര്‍ ജംഗ്ഷന്‍, ലിസി ജംഗ്ഷന്‍, എംജി റോഡ്, മഹാരാജാസ് കോളജ് ഗ്രൗണ്ട് എന്നിങ്ങനെയാണ് ഇതിനിടയിലുള്ള അഞ്ചു സ്‌റ്റേഷനുകള്‍. മഹാരാജാസ് കോളജ് വരെയുള്ള മെട്രൊ പാത ആദ്യ ഘട്ടത്തിന്റെ ഭാഗമാണെങ്കിലും ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററിലാണ് ഇപ്പോള്‍ സര്‍വീസ് നടക്കുന്നത്.

SHARE