ഡ്രൈവിംഗ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കുന്നു; നടപടി കള്ളപ്പണം നിയന്ത്രിക്കാനെന്നു കേന്ദ്ര നിയമമന്ത്രി

ന്യൂഡല്‍ഹി: ഡ്രൈവിംഗ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കുന്നത് പരിഗണിച്ചുവരികയാണെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. ഇതുസംബന്ധിച്ചു ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തിയെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ഡിജിറ്റല്‍ ഹരിയാന സമ്മിറ്റ് 2017ലാണ് രവിശങ്കര്‍ പ്രസാദ് ഇക്കാര്യം അറിയിച്ചത്. പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചത് കള്ളപ്പണം നിയന്ത്രിക്കാനാണ് എന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ആധാര്‍ എന്നത് ഡിജിറ്റല്‍ ഐഡന്റിറ്റിയാണ്. ഈ ഡിജിറ്റല്‍ ഐഡന്റിറ്റിയാണ് ശാരീരികമായ ഐഡന്റിറ്റിയെ ഉറപ്പുവരുത്തുന്നത്. അതിനാല്‍ ഡിജിറ്റല്‍ ഐഡന്റിറ്റിയെ ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ശാരീരിക ഐഡന്റിറ്റിയുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത് എന്നും മന്ത്രി പറഞ്ഞു.

സ്വകാര്യത മൗലികാവകാശമാണ് എന്ന് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചതോടെ ആധാര്‍ സ്വകാര്യതയെന്ന മൗലികാവകാശത്തിന്റെ ലംഘനമാണ് എന്ന വാദത്തിന് ശക്തിയേറിയിരുന്നു.

SHARE