പ്രണയം തലയ്ക്കു പിടിച്ച് കോഹ് ലി, ക്യാമറയില്‍ നോക്കാന്‍ പറഞ്ഞിട്ടും അനുഷ്‌കയുടെ മുഖത്തുനിന്ന് കണ്ണെടുക്കാതെ കോഹ് ലി ചിത്രം വൈറലാകുന്നു

മുംബൈ: പ്രണയം തലയ്ക്കു പിടിച്ചാല്‍ പരിസരവും ചുറ്റുപാടും മറ്റ്കകുമെന്ന് പറയുന്നത് കേട്ടിട്ടുണ്ട്. ദേ ഇവിടെയും സംഭവിച്ചത് അതു തന്നെയാണ്. അനുഷ്‌കയോടുള്ള പ്രണയം വിരാട് കോഹ്ലി പരിസരമറന്നുവെന്നാണ് സംസാരം. പരിസരം മറന്ന് വിരാട് കോലി അനുഷ്‌ക ശര്‍മ്മയെ നോക്കി നിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുത്. പ്രണയാതുരമായ വളരെ മനോഹരമായ ഒരു ചിത്രം മാണ് അത്. കോലിയും അനുഷ്‌കയും ഒരുമിച്ച് അഭിനയിക്കുന്ന ഒരു പരസ്യത്തിന്റെ ചിത്രീകരണത്തിനിടയിലേതാണ് ആ രംഗങ്ങള്‍ ക്യാമറ ഒപ്പിയെടുത്തത്. എന്തായാലും അനുഷ്‌ക-കോഹ് ലി ആരാധകരുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ് ആ ചിത്രം. പരമ്പരാഗത വസ്ത്രങ്ങളാണ് ചിത്രത്തില്‍ രണ്ടുപേരും ധരിച്ചിരിക്കുന്നത്. ഒരു ചിത്രത്തില്‍ അനുഷ്‌ക ചിരിച്ചുകൊണ്ട് ക്യാമറയ്ക്ക് പോസ് ചെയ്യാന്‍ നില്‍ക്കുന്നു, പക്ഷേ കോലിയുടെ കണ്ണുകള്‍ അപ്പോഴും അനുഷ്‌കയുടെ മുഖത്തുതന്നെയാണ്. അനുഷ്‌കയുടെ സൗന്ദര്യത്തില്‍ കോലി വീണുപോയോ അതോ കോലിക്ക് അനുഷ്‌കയുടെ മുഖത്ത് നിന്ന് കണ്ണെടുക്കാന്‍ കഴിയാത്തതിനാലാണോ എന്നൊക്കെയാണ് ചിത്രം കണ്ട ആരാധകരുടെ ചോദ്യം. മറ്റൊരു ചിത്രത്തില്‍ കോലിയും അനുഷ്‌കയും പരസ്പരം കണ്ണില്‍ നോക്കി നില്‍ക്കുന്നതാണുള്ളത്.
മുംബൈയില്‍ നടന്ന ചിത്രീകരണത്തിനിടയിലെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എന്തിനെക്കുറിച്ചുളളതാണ് പരസ്യം എന്നു വ്യക്തമല്ല. വസ്ത്രവുമായി ബന്ധപ്പെട്ട പരസ്യമായിരിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. നേരത്തെ അനുഷ്‌കയോടൊപ്പമുള്ള ചിത്രം കോലി ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ചിത്രമാക്കിയിരുന്നു.

SHARE