കേരളത്തിലെ ഇടതുപക്ഷ മുസ്ലിങ്ങള്‍ ഹിന്ദു സ്ത്രീയെ കൊല്ലുന്നു… മലപ്പുറത്ത് ഡിവൈഎഫ്‌ഐ അവതരിപ്പിച്ച തെരുവ് നാടകം വര്‍ഗീയ കൊലപാതകമായി കാണിച്ച് സീ ന്യൂസിന്റെ വിദ്വേഷ പ്രചാരണം

മലപ്പുറം: കേരളത്തെ വീണ്ടും തീവ്രവാദ കേന്ദ്രമാക്കി കാണിച്ച് സംഘപരിവാര്‍ അനുകൂല ചാനലായ സീ ന്യൂസിന്റെ പ്രചാരണം. ഡിവൈഎഫ്‌ഐയുടെ തെരുവുനാടകത്തിലെ രംഗം കൊലപാതകമാക്കി ചിത്രീകരിച്ചാണ് സീ ന്യൂസിന്റെ വിദ്വേഷ പ്രചരണം.

മലപ്പുറം ജില്ലയിലെ കാളികാവില്‍ അവതരിപ്പിച്ച തെരുവ് നാടകത്തിന്റെ ദൃശ്യമാണ് ചാനല്‍ വിദ്വേഷ പ്രചരണത്തിനായി ഉപയോഗിച്ചത്. നടുറോഡില്‍ കേരളത്തിലെ ‘ഇടതുപക്ഷ മുസ്ലിങ്ങള്‍’ ആര്‍എസ്എസ് അനുഭാവിയായ ‘ഹിന്ദു സ്ത്രീയെ’ കൊല്ലുന്നു എന്നാണ് ചാനല്‍ പ്രചരിപ്പിച്ചത്. ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിഷേധപരിപാടിയുടെ ഭാഗമായിട്ടാണ് ഡിവൈഎഫ്‌ഐ തെരുവുനാടകം അവതരിപ്പിച്ചത്.

സംഭവം വിവാദമായതിനെ തുടര്‍ന്ന് സീ ന്യൂസ് മാപ്പ് പോലും പറയാതെ വാര്‍ത്ത പിന്‍വലിക്കുകയും ചെയ്തു. സോഷ്യല്‍മീഡിയയില്‍ നിന്നും ലഭിച്ച ചിത്രങ്ങളും വീഡിയോയും ഉപയോഗിച്ചായിരുന്നു സീ ന്യൂസിന്റെ വിദ്വേഷ പ്രചരണം. ഗൗരി ലങ്കേഷിന്റെ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് നടകത്തില്‍ ആരോപിക്കുന്ന ദൃശ്യങ്ങള്‍ ചാനല്‍ ആവര്‍ത്തിച്ചു നല്‍കിയിരുന്നു.

തെരുവുനാടകത്തെ വളച്ചൊടിച്ച സീ ന്യൂസിനെതിരെ ദേശീയസംസ്ഥാന നേതാക്കളുമായി ആലോപിച്ച് നിയമനടപടി സ്വീകരിക്കാനുളള ഒരുക്കത്തിലാണെന്നു ഇടതുപക്ഷ എംപി എംബി രാജേഷ് അറിയിച്ചു.

SHARE