പ്രേക്ഷകര്‍ക്ക് താരങ്ങളെ വേണ്ടെന്ന് തെളിഞ്ഞു…താരങ്ങള്‍ പങ്കെടുക്കാത്ത ഓണപരിപാടികള്‍ മുന്‍പത്തേതിനെക്കാളും റേറ്റിംഗ് കൂടുതല്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായി ദിലീപിനെതിരെ മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകളില്‍ പ്രതിഷേധിച്ച് ആഘോഷ വേളകളില്‍ ടിവി ചാനലുകളില്‍ പങ്കെടുക്കേണ്ടതില്ല എന്ന താരങ്ങളുടെ തീരുമാനം ഏറ്റില്ല. ടിവി ചാനലുകള്‍ നേരത്തെ ഓണ പരിപാടികളില്‍ താരങ്ങളെ പങ്കെടുപ്പിച്ചപ്പോഴത്തേക്കാള്‍ ഇത്തവണ ഓണത്തിന് പ്രേക്ഷകരെ നേടിയെന്ന് റിപ്പോര്‍ട്ട്. ഡെക്കാന്‍ ക്രോണിക്കിളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
താരങ്ങള്‍ക്കപ്പുറത്ത് മലയാളികളെ വിസ്മയിപ്പിക്കുന്ന നിത്യ ജീവിതത്തിലെ മറ്റ് താരങ്ങളെ പങ്കെടുപ്പിച്ചാണ് ഈ വിലക്ക് ചാനലുകള്‍ മറികടന്നത്. മറ്റ് കഴിവുകളാല്‍ വിസ്മയിപ്പിച്ചവര്‍, രാഷ്ട്രീയത്തിലെ താരോദയങ്ങള്‍, ഐഎഎസ് യുവത, ട്രോളന്‍മാര്‍ എന്നിവരെ പങ്കെടുപ്പിച്ചതോടെയാണ് വിലക്കിനെ മറികടന്നത്.
ഒരു താരത്തെ പങ്കെടുപ്പിച്ച് ലഭിക്കുന്നതിനാല്‍ മികച്ച ടിആര്‍പിയാണ് ഐഎഎസ് യുവത, വനിതാ വൈല്‍ഡ് ഫോട്ടോഗ്രാഫര്‍മാര്‍, ട്രോളന്‍മാര്‍ എന്നിവരെ പങ്കെടുപ്പിച്ചതിനേക്കാള്‍ ലഭിച്ചതെന്ന് ഒരു ചാനല്‍ സ്രോതസ്സ് വെളിപ്പെടുത്തിയതായി ഡെക്കാന്‍ ക്രോണിക്കിള്‍ പറയുന്നു. വെള്ളിത്തിരയില്‍ നിന്നും പുതിയ വിസ്മയങ്ങളിലേക്ക് പുതിയ സമൂഹം നീങ്ങുകയാണെന്നാണ് ഇത് കാണിക്കുന്നതെന്ന് റിപ്പോര്‍ട്ടിലുണ്ട്.

SHARE