കൈയിട്ട് വാരിയ ജനപ്രതിനിധികള്‍ കൂടിവരുന്നു: ഏഴ് എം.പിമാരുടെയും 98 എം.എല്‍.എമാരുടേയും സ്വത്തില്‍ അനധികൃതമായ വര്‍ധന

ന്യൂഡല്‍ഹി: ഏഴ് എം.പിമാരുടെയും 98 എം.എല്‍.എമാരുടേയും സ്വത്തില്‍ അനധികൃതമായ വര്‍ധനവുണ്ടായതായി കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. ഇക്കാര്യം അന്വേഷിക്കുമെന്നു സി.ബി.ഡി.ടി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് സുപ്രിം കോടതിയെ അറിയിച്ചു. എന്നാല്‍ ആരോപണ വിധേയരായ ജനപ്രതിനിധികളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ലക്‌നൗവിലെ ലോക് പ്രഹരി എന്ന എന്‍ജിഒയുടെ പരാതിയെത്തുടര്‍ന്നാണ് ആദായനികുതി വകുപ്പ് അന്വേഷണം നടത്തിയത്. രാജ്യത്ത് 26 ലോക്‌സഭ എംപിമാരുടെയും 11 രാജ്യസഭാ എംപിമാരുടെയും 257 എംഎല്‍എമാരുടെയും സ്വത്ത്, തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പറഞ്ഞതിനേക്കാള്‍ വലിയതോതില്‍ വര്‍ധിച്ചെന്നായിരുന്നു ഇവരുടെ പരാതി.

SHARE