പ്രതിപക്ഷ നേതാവാകാന്‍ ചെന്നിത്തലയേക്കാള്‍ നല്ലത് ഉമ്മന്‍ ചാണ്ടിയെന്ന് എ.എ അസീസ്; വിവാദം കത്തിയപ്പോള്‍ മലക്കംമറിഞ്ഞു

കൊല്ലം: പ്രതിപക്ഷനേതാവാകാന്‍ രമേശ് ചെന്നിത്തലയേക്കാള്‍ നല്ലതു ഉമ്മന്‍ചാണ്ടിയാണെന്ന് പരാമര്‍ശത്തില്‍ തിരുത്തുമായി ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് വീണ്ടും രംഗത്ത്. വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. ചെന്നിത്തലയും ഓടി നടക്കുന്ന ആളാണെന്നാണ് ഞാന്‍ ഉദ്ദേശിച്ചതെന്നും അസീസ് പറഞ്ഞു.എന്നാല്‍ ഉമ്മന്‍ ചാണ്ടിയെ പോലെ രാപ്പകലില്ലാതെ ഓടി നടക്കാന്‍ ചെന്നിത്തലയ്ക്ക് കഴിയില്ലെന്നുമായിരുന്നു അസീസിന്റെ ആദ്യ പ്രതികരണം.പ്രസ്താവന വിവാദമായതോടെയാണ് അസീസിന്റെ മലക്കം മറിച്ചില്‍.

ഉമ്മന്‍ചാണ്ടിക്ക് കിട്ടുന്ന പരിഗണന രമേശ് ചെന്നിത്തലയ്ക്ക് ലഭിക്കില്ല. മുഖ്യമന്ത്രി ആയിരുന്ന വ്യക്തി എന്ന നിലയ്ക്ക് ഇത്തരം സ്ഥാനങ്ങളിലേക്ക് ഉമ്മന്‍ചാണ്ടി അനുയോജ്യനായ വ്യക്തിയാണ്. ഉമ്മന്‍ചാണ്ടിക്കുള്ള ജനകീയ പിന്തുണ രമേശ് ചെന്നിത്തലയ്ക്കില്ല. ഘടക കക്ഷികള്‍ക്കിടയില്‍ മാത്രമല്ല കോണ്‍ഗ്രസില്‍ തന്നെ ഇക്കാര്യത്തില്‍ ഭൂരിപക്ഷാഭിപ്രായം ഉണ്ടെന്നും അസീസ് പറഞ്ഞിരുന്നു.

SHARE