ആ ചോര ഉണങ്ങും മുന്‍പേ…: ബീഹാറില്‍ മാധ്യമപ്രവര്‍ത്തകന് വെടിയേറ്റു

പാറ്റ്‌ന: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ച് 2 ദിവസം പിന്നിടുമ്പോള്‍ ബീഹാറില്‍ പത്രപ്രവര്‍ത്തകന് വെടിയേറ്റു. ബീഹാറില്‍ പ്രാദേശിക പത്രപ്രവര്‍ത്തകന്‍ പങ്കജ് മിശ്രയ്ക്കാണ് വെടിയേറ്റത്. രാഷ്ട്രീയ സഹാറാ ദിനപത്രത്തിന്റെ പ്രാദേശിക ലേഖകനാണ് പങ്കജ് മിശ്ര. ബൈക്കിലെത്തിയ സംഘമാണ് പങ്കജ് മിത്രയെ ആക്രമിച്ചത്.

ഗുരുതര പരിക്കേറ്റ പങ്കജ് മിശ്രയെ പാറ്റ്‌ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പങ്കജ് മിശ്രയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ആക്രമികളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവസമയം പങ്കജ് മിശ്രയുടെ പക്കല്‍ ഒരു ലക്ഷം രൂപ ഉണ്ടായിരുന്നു. ഇത് അപഹരിക്കുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്ന് പോലീസ് പറയുന്നു.

SHARE