‘പണിക്ക് മറുപണി’ ; ബജാജിനെ പരിഹസിച്ച് റോയല്‍ എന്‍ഫീല്‍ഡ് പ്രേമികളുടെ വീഡിയോ വൈറല്‍

റോയല്‍ എന്‍ഫീല്‍ഡിനെ കളിയാക്കിയുള്ള ബജാജ് ഡോമിനര്‍ 400ന്റെ പരസ്യത്തിന് തിരിച്ചടി കൊടുത്ത് എന്‍ഫീല്‍ഡ് ആരാധകര്‍. എന്‍ഫീല്‍ഡിനെ ആനയോട് ഉപമിച്ചായിരുന്നു ബജാജ് പരസ്യം ഇറക്കിയത്. എന്നാല്‍ ഇപ്പോള്‍ തിരിച്ചടിയായി ബജാജിനെ കളിയാക്കി മറ്റൊരു വിഡീയോ പുറത്തിറക്കിയിരിക്കുകയാണ് എന്‍ഫീല്‍ഡ് ആരാധകര്‍. കാട്ടാന ആക്രമിക്കാന്‍ എത്തുമ്പോള്‍ ബജാജ് പര്‍സര്‍ ഇട്ട് ഓടി രക്ഷപെടുന്ന യുവാക്കളുടെ വീഡിയോയാണ് ഇപ്പോള്‍ വന്‍ തരംഗമായിരിക്കുന്നത്.

SHARE