മെസ്സിയടക്കം കൊമ്പന്‍മാരുണ്ടായിട്ടും കാര്യമില്ല; വെനസ്വേലയോടു സമനില വഴങ്ങി, അര്‍ജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകള്‍ അവതാളത്തില്‍

ബ്യൂണസ് അയേഴ്‌സ്: വെനസ്വേലയോടു സമനില വഴങ്ങിയ അര്‍ജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകള്‍ അവതാളത്തില്‍. തെക്കേ അമേരിക്കന്‍ മേഖലാ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ വെനസ്വേലയാണ് അര്‍ജന്റീനയെ സമനിലയില്‍ തളച്ചത്.

സൂപ്പര്‍താരം ലയണല്‍ മെസ്സി, എയ്ഞ്ചല്‍ ഡി മരിയ, യുവതാരം പൗളോ ഡിബാല, ഇന്റര്‍മിലാന്‍ താരം മൗറോ ഇക്കാര്‍ഡി എന്നിവരുമായി കളത്തിലിറങ്ങിയിട്ടും അര്‍ജന്റീനക്ക് വിജയതീരത്തെത്താനായില്ല. ലോകകപ്പ് പ്രതീക്ഷകള്‍ അവസാനിച്ച വെനസ്വേലക്കെതിരെ സാംപോളിയുടെ സംഘം ആധിപത്യം സ്ഥാപിച്ചെങ്കിലും ഗോള്‍ മാത്രം കണ്ടെത്തുന്നതില്‍ പരാജപ്പെട്ടു.

രണ്ടാം പകുതിയില്‍ ജോണ്‍ മ്യുറില്ലോയിലൂടെ വെനസ്വേല അര്‍ജന്റീനയെ ഞെട്ടിച്ചു. എന്നാല്‍ ഭാഗ്യം അര്‍ജന്റീനക്കൊപ്പമായിരുന്നു. ഒരു ഗോളിന്റെ മുന്‍തൂക്കം മൂന്ന് മിനിറ്റ് നിലനിര്‍ത്താനെ വെനസ്വേലക്ക് സാധിച്ചുള്ളൂ. സെല്‍ഫ് ഗോളിന്റെ രൂപത്തില്‍ ഭാഗ്യം അര്‍ജന്റീനക്കൊപ്പം നിന്നു.

SHARE