1,500 രൂപയ്ക്കായി മൃതദേഹത്തോടു പോലീസിന്റെ ക്രൂരത… അജ്ഞാത മൃതദേഹം പുഴയില്‍ തള്ളി, മറവുചെയ്യാന്‍ അനുവദിച്ച കാശ് അടിച്ചുമാറ്റി

പാറ്റ്‌ന: റെയില്‍വെ സ്റ്റേഷനില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം റെയില്‍വെ പോലീസുകാര്‍ പുഴയില്‍ തള്ളി. നോര്‍ത്ത് ബിഹാറിലെ ധാര്‍ബംഗയിലായിരുന്നു സംഭവം. ധാര്‍ബംഗ റെയില്‍വെ സ്റ്റേഷനില്‍ വെള്ളിയാഴ്ച കണ്ടെത്തിയ മൃതദേഹത്തോടായിരുന്നു പോലീസിന്റെ ഈ ക്രൂരത.

മൃതദേഹം മറവുചെയ്യുന്നതിന് റെയില്‍വെ അനുവദിച്ചിരിക്കുന്ന 1,500 രൂപ കൈക്കലാക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. റെയില്‍വെ പോലീസ് ഓഫീസര്‍ അവദേഷ് മിശ്രയും ആംബുലന്‍സ് ഡ്രൈവറും ചേര്‍ന്ന് ധാരബംഗ സമസ്തിപുര്‍ റോഡില്‍ ബാഗ്മതി നദിയില്‍ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.

ഇവര്‍ മൃതദേഹം ഉപേക്ഷിക്കുന്നത് വഴിയാത്രക്കാരന്‍ കാണാനിടയായതാണ് സംഭവം പുറത്തറിയാന്‍ ഇടയാക്കിയത്. വഴിയാത്രക്കാരന്‍ സംഭവം മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ഈ ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ദൃശ്യങ്ങള്‍ വൈറലായതോടെ എസ്പി സംഭവം അറിയുകയും അന്വേഷണത്തിന് ഉത്തരവിടുകയും അവദേഷിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

SHARE