ഡിആര്‍എസ്- ധോണി റിവ്യൂ സിസ്റ്റം… അമ്പയറിനെ കളി പഠിപ്പിച്ച് ധോണി, തെറ്റുപറ്റിയെന്ന് അമ്പയര്‍

കൊളംബോ: ഡിസിഷന്‍ റിവ്യൂ സിസ്റ്റ (ഡി.ആര്‍.എസ്) ത്തില്‍ ധോണിയെ കടത്തിവെട്ടാന്‍ ഇനി ആളെ കിട്ടില്ല. അമ്പയര്‍ വൈഡ് വിളിച്ച പന്തുപോലും ധോണി വിക്കറ്റാക്കി മാറ്റിയത് രണ്ടു തവണയാണ്. കൊളംബോയിലെ നാലാം ഏകദിനത്തിലായിരുന്നു ധോണിയുടെ സ്‌പെഷ്യല്‍ പ്രകടനം. ബൗളര്‍മാര്‍ക്കുപോലും ഉറപ്പില്ലാതിരുന്ന രണ്ട് കീപ്പര്‍ ക്യാച്ചുകളാണ് ധോണിയുടെ കണ്ണില്‍പെട്ട് വിക്കറ്റായത്.

ആദ്യ ഊഴം നിരോഷന്‍ ഡിക്കാവല്ലെക്കായിരുന്നു. അരങ്ങേറ്റക്കാരനായ ഷര്‍ദൂല്‍ ഠാകുറിന്റെ പന്ത് നിരോഷന്‍ ഡിക്കാവെല്ലയുടെ ലെഗ് സൈഡില്‍കൂടിയാണ് കടന്നുപോയത്. ധോണി ഔട്ടിനുവേണ്ടി അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ വൈഡ് വിളിച്ചു. ഇതോടെ ഡി.ആര്‍.എസിന് നല്‍കാന്‍ കോഹ്‌ലിയോട് ധോണി ആവശ്യപ്പെടുകയായിരുന്നു.

മൂന്നാം അമ്പയര്‍ പരിശോധിച്ചപ്പോള്‍ ഗ്ലൗവില്‍ നേരിയ ടച്ചുള്ളതായി കണ്ടെത്തുകയും ഔട്ട് നല്‍കുകയുമായിരുന്നു. സമാന രീതിയിലാണ് ദില്‍ഷന്‍ മുനവീരയും പുറത്തായത്. ബുംറയുടെ പന്തില്‍ ലെഗ് സൈഡിലൂടെ പോയ പന്ത് ഔട്ടിനുവേണ്ടി അപ്പീല്‍ ചെയ്തത് ധോണി മാത്രമാണ്.

SHARE