പായസത്തില്‍ പ്രമുഖന്‍ പാലട തന്നെ

ഓണം എന്നു പറഞ്ഞാല്‍ തന്നെ ഓണസദ്യയും പായസവുമായിരിക്കും എല്ലാവര്‍ക്കും ആദ്യം ഓര്‍മ്മവരുക. പായസത്തില്‍ പ്രമുഖന്‍ പാലടയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാവില്ല. പാലട ഇഷ്ടപ്പെടാത്തവരായും അധികം ആളുകള്‍ ഉണ്ടാവില്ല. പ്രത്യേകിച്ച് പാലട പായസം എല്ലാവര്ക്കും ഇഷ്ട്ടപ്പെടുന്ന ഒന്നായിരിക്കും. ഓണത്തിനൊക്കെ മിക്കവാറും ഉണ്ടാക്കുന്നതാണ് പാലട. എന്നാലും സദ്യകളില്‍ നമ്മള്‍ കുടിക്കുന്ന പാലടയുടെ അത്രയും രൂചി ചിലപ്പോള്‍ വിട്ടിലുണ്ടാക്കുമ്പോള്‍ കിട്ടുന്നില്ല എന്ന പറയുന്നത് നാം കേട്ടിട്ടുണ്ട്. രുചിയൂറം പാലട എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍ .
പാലട 200 ഗ്രാം (ഇത് നമുക്ക് കടകളില്‍ നിന്നും വാങ്ങാന്‍ കിട്ടുന്നതാണ് വെള്ള കളറില്‍ കിട്ടുന്ന അടയാന് അരിയുടെ അട ചോദിച്ചു വാങ്ങുക പാലടയ്ക്കു അതാണ് നല്ലത് )
പഞ്ചസാര എട്ടു ടിസ്പൂണ്‍ ( മധുരം നന്നായി വേണ്ടവര്‍ കൂടുതല്‍ ചേര്‍ത്തോളൂ
പാല്‍ -മൂന്നു ലിറ്റര്‍
വെള്ളം ഒരു ലിറ്റര്‍
ആദ്യം തന്നെ പാലാട നന്നായി തിരുമ്മി കഴുകി കുതിര്‍ത്തു വയ്ക്കണം അതിനു ശേഷം അല്പം വലിപ്പമുള്ള പാത്രത്തില്‍ പാലും വെള്ളം ചേര്‍ത്ത് നന്നായി തിളപ്പിക്കുക. ഇതിലേയ്ക്ക് പാലട ഇടാം. .ഈ പാലട പാലില്‍ കിടന്നു നന്നായി വേവണം ഇടയ്ക്ക് ഇളക്കി കൊടുക്കണം പാലട പാലില്‍ കിടന്നു വേകണം ,കുറച്ചു ടൈം എടുക്കും ഇതിലേയ്ക്ക് ഒരു നുള്ള് ഉപ്പും പഞ്ചസാരയും ചേര്‍ത്ത് കൊടുത്തു ഇളക്കണം പാലട വെന്തോന്നു നോക്കിയശേഷം ഉപ്പു ചേര്‍ത്താല്‍ മതി പഞ്ചസാരയും ..ഇത് ഇടവിടാതെ ഇളക്കിക്കൊണ്ടിരിക്കുക നന്നായി വറ്റി കുറുകി കഴിഞ്ഞാല്‍ ഇറക്കാം ..എത്ര നേരം വറ്റി വേവുന്നോ അത്രയും ടേസ്റ്റ് ഉണ്ടാകും അതുകൊണ്ട് തന്നെ ഇത് ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ് എന്തായാലും ഈ ഓണത്തിന് പാലട ഒന്ന് പരീക്ഷിക്കാം

SHARE