എംഫോണിന്റെ മൂന്ന് ഫീച്ചർ ഫോണുകൾ കൂടി വിപണിയിൽ, ഓണം വിപണിയിൽ വൻ മുന്നേറ്റം, കൂടാതെ അമ്മയ്‌ക്കൊരു ഫോണ്‍ സൗജന്യം

കൊച്ചി: മലയാളികളുടെ സ്മാര്‍ട്ട്‌ഫോണ്‍ സംരംഭമായ എംഫോൺ, മികച്ച ക്വാളിറ്റിയുള്ള ഫീച്ചര്‍ ഫോണുകളുമായിവിപണിയിലേക്ക്. മുൻ നിര ബ്രാൻഡുകൾ ആയ സാംസങ് ,നോക്കിയ എന്നിവയെ അപേക്ഷിച്ചു കാഴ്ചയിലും ക്വാളിറ്റിയിലും വളരെ അധികം പ്രത്യേകതകൾ ഉള്ളതാണ് എംഫോൺ ഫീച്ചർ ഫോണുകൾ .

ഒരു സെന്റിമീറ്ററിൽ താഴെ മാത്രം കനമുള്ള ഫോണുകൾ, സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രം കണ്ടു വരുന്ന സി.എന്‍.സി അലുമിനിയം ഫ്രണ്ട് പാനൽ, പോളി കാർബോണറ്റ് ഫൈബർ, സിലിക്കോൺ ഗ്ലാസ് എന്നീ ഉയർന്ന ക്വാളിറ്റിയുള്ള മെറ്റീരിയൽ ഉപയോഗിച്ച് മാത്രം നിർമിക്കുന്നവയാണ് ഈ മോഡലുകൾ . കനം കുറവാണെങ്കിലും ബാറ്ററി ബാക്കപ്പ്, സൗണ്ട് ക്വാളിറ്റി എന്നിവയിലേറെ മുന്നിലാണ് എംഫോൺ . എംഫോൺ 180 , എംഫോൺ 280, എംഫോൺ 380 എന്നീ മുന്ന് ഫോണുകൾ ആണ് വിപണിയിൽ ഇപ്പോൾ എത്തിയിട്ടുള്ളത്.

2 .4 ഇഞ്ച് ഡിസ്പ്ലേ ഉള്ള മോഡൽ ആണ് എംഫോൺ 180. പോളി കാർബോണറ്റ് മെറ്റീരിയലിൽ തിർത്ത എംഫോൺ 180 കാഴ്ചയിൽ മികച്ചതാണ്. 1800 mAh ബാറ്ററിയുള്ള ഈ മോഡലിന് ഒരു ആഴ്ചയായിലധികം ബാറ്ററി നിൽക്കും. VGA ക്യാമറ, വീഡിയോ റെക്കോഡർ, ഫയൽ മാനേജർ, ഇന്റർനെറ്റ്, മ്യൂസിക് പ്ലേയർ, സൗണ്ട് റെക്കോർഡർ, കൽകുലേറ്റർ, കലണ്ടർ, എന്നിവയുള്ള എംഫോൺ 180 യിൽ വിവിധ ഗേമുകളും ഉൾപ്പെടുത്തിയിരിക്കുന്നു. 32 എംബി റാമുള്ള ഈ മോഡലിന് മൈക്രോ എസ് ഡി കാർഡ് വഴി 32 ജിബി വരെ സ്റ്റോറേജ് സ്വകാര്യം ഉയർത്താൻ സാധിക്കും. ഡ്യൂവൽ സിം പ്രവർത്തിപ്പിക്കാവുന്ന ഈ മോഡൽ ഡ്യൂവൽ സ്റ്റാൻഡ് ബൈയും നൽകുന്നു. 3D സറൗണ്ട് സൗണ്ട് ടെക്നോളജിയും ഈ മോഡലിൽ ഉപയോഗിച്ചിരിക്കുന്നു.

2 .4 ഇഞ്ച് ഡിസ്പ്ലേ ഉള്ള എംഫോൺ 280 സി.എന്‍.സി അലുമിനിയം മെറ്റലിൽ ഫ്രണ്ട് പാനൽ തീർത്തിരിക്കുന്നു അതിനാൽ കാഴ്ചയിൽ മറ്റ് ഫീച്ചർ ഫോണുകളിൽ നിന്ന് വളരെ വ്യത്യസ്‍തവും മികവുറ്റതമാണ് ഈ മോഡൽ. 9.9 mm മാത്രം കനമുള്ള എംഫോൺ 280 യിൽ 1500 mAh ബാറ്റെറിയിലൂടെ തന്നെ 8 ദിവസത്തിലധികം സ്റ്റാൻഡ് ബെയും 24 മണിക്കൂർ വരെ ടോക്ക് ടൈമും ലഭിക്കുന്നു . വീഡിയോ റെക്കോർഡറോട് കൂടിയ VGA ക്യാമറയും, ഇന്റർനെറ്റ് , മ്യൂസിക് പ്ലേയർ, എഫ് എം റേഡിയോ, സൗണ്ട് റെക്കോർഡർ , കൽക്കലേറ്റർ , കലണ്ടർ എന്നീ ഫീറുകളുള്ള എംഫോൺ 280-ക്ക് 32ജിബി വരെ മെമ്മറി ഉയർത്തുവാനും സാധിക്കും.

രൂപത്തിൽ 280-യോട് സാമ്യമെങ്കിലും ഡിസ്‌പ്ലേയുടെ വലുപ്പത്തിൽ മുന്നിലാണ് എംഫോൺ 380, 6 ദിവസത്തിലധികം ബാറ്ററി സ്റ്റാൻഡ് ബൈ നൽകുന്ന മോഡലാണ് ഇത് . SD കാർഡിലൂടെ 32 ജിബി വരെ സ്റ്റോറേജ് ഉയർത്താൻ സൗകര്യമുള്ള ഈ എംഫോൺ മോഡലിന് ഇന്റർനെറ്റ്, കാമറ , വീഡിയോ റെക്കോർഡർ , മ്യൂസിക് പ്ലേയർ , എഫ് എം റേഡിയോ, സൗണ്ട് റെക്കോർഡർ ,ഓർഗനൈസർ ,കലണ്ടർ , കാൽക്കുലേറ്റർ എന്നീ ഫീച്ചറുകൾ ലഭ്യമാണ് . ഡ്യൂവൽ സിം പ്രവർത്തിപ്പിക്കാവുന്ന ഈ മോഡൽ ഡ്യൂവൽ സ്റ്റാൻഡ് ബൈയും നൽകുന്നു.

ഈ ഓണത്തിന് രണ്ടും കൽപ്പിച്ചാണ് എംഫോണിന്റെ വരവ്, വമ്പൻ ഓഫറുകൾ ആണ് എംഫോൺ ഈ ഓണത്തിന് അവതരിപ്പിക്കുന്നത്. സാമൂഹ്യ പ്രതിബദ്ധത മുൻനിർത്തി ഈ ഓണം അമ്മയോടൊപ്പം ആഘോഷിക്കുവാൻ ഓരോ എംഫോൺ വാങ്ങുമ്പോഴും വാങ്ങുന്നരുടെ അമ്മയ്ക്കു ഒരു എംഫോൺ സൗജന്യമായി നൽകി കൊണ്ടാണ് ഈ ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ 5000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും നിലവിൽ ഉണ്ട്. നറുക്കെടുപ്പിലൂടെ ബെൻസ് ജി എൽ എസ് കാറും, രണ്ടാം സമ്മാനമായി ടോയോട്ട ഫോർച്ചുണർ, മൂന്നാം സമ്മാനമായി ഇന്നോവ ക്രിസ്റ്റ , നാലാം സമ്മാനമായി റോയൽ എൻഫീൽഡ് ബുള്ളറ്റ് , സ്വർണ നാണയങ്ങൾ നൂറ് പേരിൽ ഒരാൾക്ക് എംഫോൺ 8 എന്നിവ ഓണസമ്മാനമായി നൽകുന്നു.

പുതിയ 4 മോഡലുകൾ ലോഞ്ച് ചെയ്‌തതോടുകൂടി മൊത്തം 7 മോഡലുകൾ ഓണം വിപണിയിൽ എത്തിയിട്ടുണ്ട്, അതുകൊണ്ട് തന്നെ ഓണംവിപണിയിൽ മികച്ച മുന്നേറ്റമാണ് എംഫോൺ കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്.

SHARE