കട്ട് പറഞ്ഞിട്ടും നിര്‍ത്താത്ത സിദ്ധാര്‍ത്ഥ് -ജാക്വിലിന്‍ ലിപ് ലോക് വൈറലാകുന്നു

കട്ട് പറഞ്ഞിട്ടും നിര്‍ത്താത്ത സിദ്ധാര്‍ത്ഥ് -ജാക്വിലിന്‍ ലിപ് ലോക് വൈറലാകുന്നു. ബോളിവുഡില്‍ നിന്നുള്ള ചൂടന്‍ വാര്‍ത്തയാണ് ഇന്ന് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരിക്കുന്നത്. സംവിധായകന്‍ കട്ട് പറഞ്ഞിട്ട് അഭിനയം നിര്‍ത്താന്‍ മറന്നുപോയി താരങ്ങള്‍ ലിപ് ലോക്കില്‍ മുഴുങ്ങിയതായാണ് റിപ്പോര്‍ട്ട്.
സിദ്ധാര്‍ത്ഥ് ആലിയ ഭട്ടുമായി വേര്‍പിരിഞ്ഞ് ജാക്വിലിനുമായി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ വന്നതിനു പിന്നാലെ ഒരു ചിത്രത്തിന്റെ സെറ്റിലുണ്ടായ സംഭവം പുതിയ ഗോസിപ്പ് വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടുകയാണ്.
സിദ്ധാര്‍ത്ഥും ജാക്വിലിനും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രമാണ് എ ജെന്റില്‍മാന്‍. ഇതില്‍ പ്രണയാര്‍ദ്രമായ ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനിടെനായകനും നായികയും ഉള്‍പ്പെട്ട സംഭവം അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്.
സിദ്ധാര്‍ത്ഥും ജാകി്രലിനും ഉള്‍പ്പെട്ട ലിപ്ലോക്ക് രംഗത്തില്‍ ആണ് രണ്ടുപേരും അഭിനയം മറന്നുപോയത്. സംവിധായകന്‍ കട്ട് പറഞ്ഞിട്ടും, ഇരുവരും ചുംബനം അവസാനിപ്പിച്ചില്ല. ബോളിവുഡ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും നീളം കൂടിയ ചുംബനരംഗം ആയിരിക്കും എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. സംവിധായകരായ രാജ് നിഡിമോരുവും, ഡികെ കൃഷ്ണയും വാര്‍ത്താ ഏജന്‍സിയോടാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. വെളിപാടിന്റെ പുസ്തകം എന്ന സിനിമയില്‍ മോഹന്‍ലാല്‍ അഭിനയം നിര്‍ത്താന്‍ മറന്നുപോയത് വന്‍ ചര്‍ച്ചയായിരുന്നു.

SHARE