ബോഡി ബില്‍ഡര്‍ മക്കാര്‍വര്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരിച്ചു

ഫ്ളാറിഡ : ബോഡി ബില്‍ഡര്‍ മക്കാര്‍വര്‍ (26) ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരിച്ചു. ഫ്ളോറിഡയിലെ സ്വന്തം വീട്ടിനുള്ളിലാണ് ‘ബിഗ് കൗണ്ടി’ എന്ന് അറിയപ്പെടുന്ന മക്കാര്‍വറെ മരിച്ച നിലയല്‍ കാണപ്പെട്ടത്.
വീട്ടിലെത്തിയ സുഹൃത്താണ് അബോധാവസ്ഥയിലുള്ള മക്കാര്‍വറെ ആദ്യം കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫോണില്‍ വിളിച്ചപ്പോള്‍ ഡിന്നര്‍ തയ്യാറാക്കുകയാണെന്ന് മക്കാര്‍വര്‍ പറഞ്ഞിരുന്നതായി കൂട്ടുകാരി പറഞ്ഞു. അടുക്കളയില്‍ മുഖം താഴെയായി ചലനമറ്റ രീതിയിലാണ് മൃതദേഹം കിടന്നിരുന്നത്.

SHARE