വെയ്ന്‍ റൂണി അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്നു വിരമിച്ചു; വിരമിച്ചത് ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരന്‍

ലണ്ടന്‍: ഇംഗ്ലീഷ് താരം താരം വെയ്ന്‍ റൂണി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനാണ് വെയ്ന്‍ റൂണി. 119 മത്സരങ്ങളില്‍ നിന്ന് 52 ഗോളുകളാണ് 31 വയസ്സ്‌കാരനായ റൂണി നേടിയിട്ടുള്ളത്. ദേശീയ ടീമില്‍ കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കാന്‍ വേണ്ടിയാണ് താന്‍ വിരമിക്കുന്നതെന്ന് വെയ്ന്‍ റൂണി പ്രതികരിച്ചു.

തന്റെ ക്ലബായ എവര്‍ട്ടണായി കൂടുതല്‍ കിരീടങ്ങള്‍ നേടുകയാണ് തന്റെ ലക്ഷ്യമെന്നും റൂണി പ്രതികരിച്ചു. ഈ സീസണിലാണ് വെയിന്‍ റൂണി മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് എവര്‍ട്ടണിലേക്ക് ചേക്കേറിയത്. ഇംഗ്ലണ്ട് പരിശീലകന്‍ ഗാരെത്ത് സൗത്ത്‌ഗേറ്റുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് റൂമി പടിയിറങ്ങാന്‍ തീരുമാനിച്ചത്.

ദേശീയ ടീമിന്രെ നായകനായും റൂണി കളിച്ചിട്ടുണ്ട്. കഴിഞ്ഞ കുറേക്കാലങ്ങളായി പകരക്കാരന്റെ റോളിലായിരുന്നു ഇംഗ്ലണ്ട് ദേശീയ ടീമിനായി കളിച്ചത്. ഹാരി കെയ്ന്‍, ജെയ്മി വാര്‍ഡി എന്നിവരായിരുന്നു ഇംഗ്ലണ്ടിന്റെ മുന്നേറ്റ നിരക്കാരായി കളിച്ച് പോന്നത്.

SHARE