ഒരുമിച്ച് പോകുമ്പോള്‍ ഭാര്യ മുന്നില്‍ കയറി നടക്കുന്നു..! പലതവണ താക്കീത് ചെയ്തിട്ടും കേട്ടില്ല; വിവാഹ മോചനം തേടി യുവാവ്

റിയാദ്: വിവാഹ മോചിതരാകുന്നവരുടെ എണ്ണം വര്‍ഷം തോറും വര്‍ധിക്കുകയാണ്. അത് ഇന്ത്യയിലായാലം വിദേശത്തായാലും. ഇങ്ങനെ വിവാഹ മോചനം നേടുന്നവര്‍ അതിന്റെ കാരണം പറയുന്നത് പലപ്പോഴും രസകരമായ കാര്യങ്ങളായിരിക്കും. ഇപ്പോഴിതാ നിസ്സാര കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വിവാഹമോചിതരാകുന്നവരുടെ എണ്ണം സൗദിയില്‍ ഏറുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ഭാര്യയില്‍നിന്ന് പിരിയാന്‍ കണ്ടെത്തിയ കാരണം ഇതാണ്. ഭാര്യ തന്റെ മുന്നില്‍ നടന്നുവെന്ന് ആരോപിച്ച് വിവാഹമോചനം തേടി സൗദി സ്വദേശിയാണ് രംഗത്തെത്തിയിരിക്കുന്നത്. വഴിയിലൂടെ ഒന്നിച്ച് നടക്കവേ തന്റെ മുന്നില്‍ കയറി നടക്കരുതെന്നും പല തവണ താക്കീത് ചെയ്തിട്ടുള്ളതാണെന്നും എന്നാല്‍, ഭാര്യ ഇത് ചെവിക്കൊള്ളുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് യുവാവ് വിവാഹമോചനം തേടിയിരിക്കുന്നത്.
മധുവിധു സമയത്ത് കാലില്‍ പാദസ്വരം ധരിച്ചുവെന്ന് ആരോപിച്ചും ഭക്ഷണത്തിനൊപ്പം ആട്ടിറച്ചി വിളമ്പിയില്ലെന്ന് ചൂണ്ടിക്കാട്ടിയും മുന്‍പ് വിവാഹമോചനം തേടി യുവാക്കള്‍ രംഗത്തെത്തിയിരുന്നു.
സൗദിയില്‍ യുവതി യുവാക്കള്‍ക്കിടയിടാണ് വിവാഹമോചനം തുടര്‍ക്കഥയാകുന്നതെന്നും ബോധവത്കരണത്തിന്റെയും കൗണ്‍സിലിംഗിന്റെയും ആവശ്യകത വര്‍ദ്ധിച്ചു വരികയാണെന്നും സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നു.

SHARE