സെക്‌സ് പതിവാക്കിയാല്‍ ക്യാന്‍സറിനെ നിയന്ത്രിക്കാം… പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത് ഇങ്ങനെ..

ആരോഗ്യകരമായ ലൈംഗിക ജീവിതത്തിന്റെ പ്രധാന്യം പലപ്പോഴും നമ്മള്‍ തിരിച്ചറിയാറില്ല. നിങ്ങളുടെ ആരോഗ്യകരമായ ജീവിതത്തില്‍ സെക്‌സ് ലൈഫിന് വലിയ സ്വാധീനമുണ്ട്. ലൈംഗികതയെ അവഗണിച്ചാല്‍ ശരീരത്തില്‍ പല പ്രശ്‌നങ്ങളുമാണ് ഉണ്ടാവുക. സ്ഥിരമായി സെക്‌സിലേര്‍പ്പെടുന്നത് വഴി ക്യാന്‍സറടക്കം ശരീരത്തെ ബാധിക്കുന്ന പല അസുഖങ്ങളും ഒഴിവാക്കാന്‍ സാധിക്കുമന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

ദീര്‍ഘകാലം സെക്‌സിലേര്‍പ്പെടാതിരുന്നാല്‍ ശരീരത്തിലെ രോഗ പ്രതിരോധശേഷിയെ അത് കാര്യമായി ബാധിക്കും. രോഗ പ്രതിരോധ ശേഷി ഇല്ലാതാകുന്നതോടെ ശരീരത്തെ രോഗാണുക്കള്‍ വളരെ എളുപ്പത്തില്‍ കീഴടക്കുകയും ശരീരത്തിന് തണുപ്പും പനിയും പെട്ടെന്ന് പിടിപെടാന്‍ കാരണമാവുകയും ചെയ്യും.

ലൈംഗിക ജീവിത്തില്‍ ദീര്‍ഘകാലം വിട്ട് നില്‍ക്കുന്ന പുരുഷന്മാര്‍ക്ക് ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത വളരെയധികമാണ്. അതുകൊണ്ട് തന്നെ സെക്‌സ് ജീവിതത്തിലേര്‍പ്പെടുക എന്നത് ക്യാന്‍സറില്‍ നിന്ന് രക്ഷനേടാനുള്ള വഴി കൂടിയാണ്. മാനസിക പിരിമുറുക്കങ്ങള്‍ കുറക്കാനുള്ള ഏറ്റവും എളുപ്പമുള്ള വഴിയാണ് സെക്‌സ് ജീവിതം. സ്ഥിരമായി സെക്‌സിലേര്‍പ്പെടുന്നത് പിരിമുറുക്കങ്ങള്‍ ഉണ്ടാക്കുന്ന ഹോര്‍മോണുകളുടെ അളവുകള്‍ കുറക്കാനും ദൈനം ദിന ജീവിതത്തെ വളരെ റിലാക്‌സായി നേരിടാനും സഹായിക്കും

സ്ഥിരമായി സെക്‌സിലേര്‍പ്പെടുന്നില്ലെങ്കില്‍ ഉത്തേജനത്തിനുള്ള കഴിവ് നഷ്ടപ്പെടാന്‍ ഇടയുണ്ട്. പുരുഷന്മാര്‍ക്ക് ഉത്തേജനത്തിനുള്ള കഴിവ് നഷ്ടപ്പെടുന്നത് ഇണയെ സംതൃപ്തിപ്പെടുത്താനുള്ള ശേഷി തന്നെ ഇല്ലാതാക്കം. അതിനാല്‍ സെക്‌സ് ജീവിതം തുടരുക എന്നത് പ്രധാനമായ കാര്യമാണ്.

SHARE