ഈ കേരളാ ഗൂണര്‍മാരുടെ ശബ്ദം അങ്ങ് ആഴ്‌സണലില്‍ കേട്ടു ; മലയാളി ആരാധകര്‍ ഒരുക്കിയ ഗാനം ആഴ്‌സണല്‍ ക്ലബിന്റെ ഫെയ്‌സ്ബുക്ക് പേജില്‍

ഫുട്‌ബോളിന്റെ ഈറ്റില്ലമാണ് കേരളം.അതുപോലെ തന്നെ ആരകധകര്‍ക്കും. അതിന് തെളിവായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടില്‍ ആരാധകര്‍ ഒരുക്കിയ വിരുന്ന്.വിദേശ താരങ്ങള്‍ക്കും വിദേശ ക്ലബുകള്‍ക്കും ഇവിടെ ആരാധകര്‍ ഒട്ടും കുറവില്ല.അങ്ങനെ ഇംഗ്‌ളീഷ് ക്ലബായ ആഴസലിനോടുള്ള സ്‌നേഹം തുറന്ന്കാട്ടുകയാണ് ഇന്ത്യന്‍ ഗൂണര്‍ എന്ന മലയാള ആല്‍ബം.പ്രീമിയര്‍ ലീഗിനിറങ്ങുന്ന ടീമിന് മലയാളി ആരാധകര്‍ സമ്മാനിച്ച വീഡിയോ ആഴ്‌സണല്‍ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് ഷെയര്‍ ചെയ്തു. ഉദ്ഘാടന മത്സരത്തില്‍ തന്നെ ആരാധകര്‍ക്കായി ത്രസിപ്പിക്കുന്ന വിജയം നല്‍കിയ ആഴ്‌സണല്‍, കേരളത്തിന്റെ സ്‌നേഹ സമ്മാനം ലോകമെമ്പാടുമുള്ള ആരാധകര്‍ക്കായി പങ്കു വെച്ചാണ് സ്വീകരിച്ചത്. ആഴ്‌സണല്‍ ഷെയര്‍ ചെയ്ത വീഡിയോ ഇതിനോടകം രണ്ട് ലക്ഷത്തിലധികം പേര്‍ കണ്ടിട്ടുണ്ട്. പന്ത്രണ്ടായിരം ലൈക്കുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

A new Arsenal rap – you've GOT to hear this

We’ll just leave this here…Fine work from Arsenal Kerala Supporters Club and Mr.SPIN

Posted by Arsenal on Wednesday, August 16, 2017

സിദ്ധാര്‍ത്ഥ് മടത്തില്‍ക്കാട്ടാണ് ‘ഇന്ത്യന്‍ ഗൂണര്‍’ എന്ന് പേരിട്ടിരിക്കുന്ന ഗാനം ഒരുക്കിയിരിക്കുന്നത്. റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ബാഴ്സലോണ തുടങ്ങി വമ്പന്‍ ക്ലബ്ബുകള്‍ക്കാണ് കേരളത്തില്‍ ആരാധകര്‍ ഏറെയെങ്കിലും ഒരു ഇന്ത്യന്‍ ഗൂണറിന്റെ കഥയാണ് ഹിപ്പ് പോപ്പ് ശൈലിയില്‍ ഒരുക്കിയിരിക്കുന്ന പാട്ടിലൂടെ പറയുന്നത്. ആഴ്സണലിന്റെ ആരാധകരെ വിശേഷിപ്പിക്കുന്ന പേരാണ് ഗൂണര്‍.

SHARE