ഹോട്ടല്‍ ജീവനക്കാരിയുടെ സാരി അഴിക്കാന്‍ ശ്രമിച്ച് സുരക്ഷാ ജീവനക്കാരന്‍; പരാതി പറഞ്ഞ ജീവനക്കാരിയെ പിരിച്ചുവിട്ട് ഹോട്ടല്‍ മാനേജ്‌മെന്റ്

ന്യൂഡല്‍ഹി: ജന്‍മദിനത്തില്‍ ഹോട്ടല്‍ ജീവനക്കാരിയുടെ തുണിയഴിക്കാന്‍ സുരക്ഷാ ജീവനക്കാരന്റെ ശ്രമം. സംഭവത്തില്‍ പരാതി പറഞ്ഞ ജീവനക്കാരിയെ പിരിച്ചുവിട്ട് ഹോട്ടല്‍ മാനേജ്‌മെന്റ്. ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ജീവനക്കാരിക്കാണ് ദുരനുഭവം നേരിടേണ്ടിവന്നത്. 33കാരിയായ യുവതിയെ ഹോട്ടല്‍ ജീവനക്കാരന്‍ വലിച്ചിഴയ്ക്കുകയും സാരി അഴിക്കാന്‍ ശ്രമിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ എന്‍ഡിടിവി പുറത്തുവിട്ടു.

തന്റെ പിറന്നാള്‍ ദിനമായ ജൂലൈ 29നാണ് സംഭവം നടന്നതെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. മേലുദ്യോഗസ്ഥന്‍ ക്യാബിനിലേക്ക് വിളിപ്പിക്കുകയും ക്രെഡിറ്റ് കാര്‍ഡ് നല്‍കി എന്ത് വേണമെങ്കിലും പിറന്നാള്‍ സമ്മാനമായി വാങ്ങാമെന്ന് പറയുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് കൈയില്‍ കടന്നു പിടിക്കുകയും സാരി അഴിക്കാന്‍ ശ്രമിക്കുകയുമായിരുന്നെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.

സംഭവം നടന്ന ദിവസം യുവതി എച്ച്ആര്‍ വിഭാഗത്തില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. എന്നാല്‍ കഴിഞ്ഞദിവസം ഓഫീസിലെത്തിയ യുവതിയെ എച്ച്ആര്‍ മാനേജര്‍ വിളിപ്പിക്കുകയും പിരിച്ചുവിട്ടുകൊണ്ടുള്ള അറിയിപ്പ് നല്‍കുകയുമായിരുന്നു.

SHARE