റെനോള്‍ട്ട് ഓണം സെയിലിന് തുടക്കം

കൊച്ചി: ചിങ്ങം ഒന്നിന് ഇരുന്നൂറ്റി അന്‍പതോളം കാറുകള്‍ വില്‍പന നടത്തി റെനോള്‍ട്ട് ഓണം സീസണ്‍ സെയിലിന് തുടക്കം കുറിച്ചു. കളമശ്ശേരി ഷോറൂമില്‍ ഡസ്റ്റര്‍, ക്വിഡ് ഉള്‍പ്പെടെ 50 വാഹനങ്ങളുടെ താക്കോല്‍ ദാനം ടിവിഎസ് ആന്റ് സണ്‍സ് ഗ്ലോബല്‍ സി.ഇ.ഒ. ജി. ശ്രീനിവാസ രാഘവന്‍ നിര്‍വ്വഹിച്ചു. റെനോള്‍ട്ടിന്റെ മികച്ച വിപണിയാണ് കേരളം എന്നും ഇന്ത്യയിലെ വില്‍പനയുടെ 13 ശതമാനവും കേരളത്തില്‍ നിന്നാണെന്നും ശ്രീനിവാസ രാഘവന്‍ പറഞ്ഞു. നിലവില്‍ 22 ഡീലര്‍ഷിപ്പ് ഔട്ട്‌ലെറ്റുകള്‍ക്ക് പുറമെ കേരളത്തിലെ വിപണന ശൃംഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എട്ട് പുതിയ ഷോറൂമുകള്‍കൂടി റെനോ തുറക്കും.രണ്ട് മണിക്കുറിനുള്ളില്‍ വാഹങ്ങളുടെ സര്‍വ്വീസ് പൂര്‍ത്തിയാക്കുന്ന വിധത്തിലുള്ള നൂതന പദ്ധതികളും ആവിഷ്‌കരിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഓണത്തോടനുബന്ധിച്ച് നിരവധി ആകര്‍ഷകമായ ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ചടങ്ങില്‍ ടി.വി.എസ്. വൈസ് പ്രസിഡന്റ് തോമസ് സ്റ്റീഫന്‍, സീനിയര്‍ സെയില്‍സ് മാനേജര്‍ മാര്‍ട്ടിന്‍ ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

SHARE