ദിലീപിന് വീണ്ടും തിരിച്ചടി.. കാത്തിരിക്കണം ഇനിയും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന അറസ്റ്റിലായി ിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് വീണ്ടും തിരിച്ചടി. ജമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേയ്ക്കു മാറ്റി. പ്രോസിക്യൂഷന്റെ അസൗകര്യം കണക്കിലെടുത്താണ് നടപടി. ജാമ്യാപേക്ഷയുമായി മൂന്നാം തവണയാണ് ദിലീപ് കോടതിക്കു മുന്നിലെത്തിയത്. മുമ്പ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ കടുത്ത പരാമര്‍ശങ്ങളോടെ തള്ളിയിരുന്നു .ദിലീപ് ജാമ്യാപേക്ഷയില്‍ ഉന്നയിച്ച വാദങ്ങള്‍ക്കു വിശദമായ മറുപടി സത്യവാങ്മൂലം പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു. കേസ് അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും ദിലീപിന് ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷന്‍ നിലപാട്. സിനിമാ മേഖലയിലെ ഗൂഢാലോചനയുടെ ഇരയാണ് താനെന്ന വാദമാണ് ദിലീപ് ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരുന്നത്. സിനിമയിലെ ശക്തരായ ഒരുവിഭാഗം ആളുകള്‍ പൊലീസിന്റെയും രാഷ്ട്രീയ നേതാക്കളുടെയും പിന്തുണയോടെ തന്നെ ഇരയാക്കിയെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നുണ്ട്. ന്നാല്‍ അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ദിലീപിന് ജാമ്യം നല്‍കരുതെന്നുമാകും പ്രോസിക്യൂഷന്‍ വാദിക്കുക. കേസിലെ നിര്‍ണായ തെളിവായ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചുവെന്ന വാദം വിശ്വസിക്കാനാകില്ലെന്നും ഇതു കണ്ടെടുക്കണമെന്നും കോടതിയെ അറിയിക്കും.

മുന്‍പ് ജാമ്യ ഹര്‍ജി തളളാന്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദങ്ങള്‍ ഇനി നിലനില്‍ക്കില്ലെന്നാണ് ദിലീപിന്റെ പ്രധാനം വാദം. പ്രധാന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് തന്നെ കെട്ടിച്ചമച്ചതെന്നും വാദിക്കും. പണം ആവശ്യപ്പെട്ട് ജയിലില്‍ നിന്ന് പള്‍സര്‍ സുനി വിളിച്ച വിവരം 20 ദിവസങ്ങള്‍ക്കു ശേഷമാണ് ദിലീപ് പോലീസിനെ അറിയിച്ചത് എന്നതാണ് അറസ്റ്റിനു പ്രധാന കാരണമായി പോലീസ് നിരത്തിയത്. എന്നാല്‍, ഏപ്രില്‍ പത്താം തീയതി നാദിര്‍ഷയ്ക്ക് രണ്ടാമത്തെ കോള്‍ വന്നപ്പോള്‍ തന്നെ ഇതിന്റെ ശബ്ദരേഖയുള്‍പ്പെടെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ഈ വിവരം അറിയിച്ചിരുന്നതായും ജാമ്യാപേക്ഷയില്‍ പറയുന്നു.

മഞ്ജു വാര്യര്‍ക്കും, എഡിജിപി ബി. സന്ധ്യക്കുമെതിരെ ജാമ്യാപേക്ഷയില്‍ ഗുരുതര ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. മഞ്ജുവും എഡിജിപിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും തന്നെ ചോദ്യം ചെയ്യുമ്പോള്‍ മഞ്ജുവിന്റെയും ശ്രീകുമാര്‍ മേനോന്റെയും കാര്യം പറഞ്ഞപ്പോള്‍ എഡിജിപി ക്യാമറ ഓഫ് ചെയ്യാന്‍ നിര്‍ദേശിച്ചിരുന്നെന്നും ജാമ്യാപേക്ഷയിലുണ്ട്

യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് ജൂലൈ പത്തിന് ദിലീപിനെ അറസ്റ്റു ചെയ്തത്. 13 മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചോദ്യം ചെയ്യലിനുശേഷമായിരുന്നു അറസ്റ്റ്. തുടര്‍ന്ന് രണ്ടു തവണ ജാമ്യത്തിനായി കോടതിയെ സമീപിച്ചെങ്കിലും ലഭിച്ചില്ല. നിലവില്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ദിലീപ്.

SHARE