ഒന്നിനു പിന്നാലെ മറ്റൊന്ന്: ബ്ലൂ വെയ്‌ലിന്റ ആശങ്ക മാറുമുന്‍പേ പിങ്ക് വെയ്ല്‍ ‘ഗെയിം

ജീവനു ഭീഷിണി ഉയര്‍ത്തി മരണങ്ങള്‍ക്ക് വാരെ കാരണമാകുന്ന ബ്ലൂ വെയ്‌ലിനു ആശങ്ക മാറുംമുന്‍പേ അടുത്ത ഗെയിംമിന്റെ അരങ്ങേറ്റം. കൗമാരക്കാരുടെ ജീവന്‍ പൊലിക്കുന്ന ബ്ലൂ വെയ്ല്‍ ഗെയിമിന് പിന്നാലെ ഇന്റര്‍നെറ്റില്‍ പിങ്ക് വെയ്ല്‍ ഗെയിമും എത്തുന്നു. കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്ന ബ്ലൂ വെയ്‌ലിന്റെ ലിങ്കുകളും മറ്റും കിട്ടാന്‍ ബുദ്ധമുട്ടാണെങ്കിലും, പിങ്ക് വെയ്‌ലിന്റെ ലിങ്ക് എളുപ്പം ലഭിക്കും. രണ്ടു ഗെയിമുകളും തമ്മില്‍ ചെറിയ വ്യത്യാസമുണ്ട്. ആ വ്യത്യാസം എന്തെന്നുവെച്ചാല്‍, ബ്ലൂവെയ്ല്‍ കളിക്കുന്നവരുടെ ജീവനെടുക്കുമെങ്കില്‍, പിങ്ക് വെയ്‌ലിന്റെ ലക്ഷ്യം വിനോദം മാത്രമാണ്. കെണിയൊരുക്കുന്ന കൊലയാളി ഗെയിം ബ്ലൂ വെയ്‌ലിനെ പ്രതിരോധിക്കാന്‍ വികസിപ്പിച്ചെടുത്തതാണ് പിങ്ക് വെയ്ല്‍.

നല്ല ചിന്തകളും കാരുണ്യപ്രവര്‍ത്തികളും വഴി കളിക്കുന്നയാളെ സന്തോഷിപ്പിക്കലാണ് ഗെയിമിന്റെ ഉദ്ദേശ്യം. പിങ്ക് വെയ്ല്‍ പിറവിയെടുത്തിരിക്കുന്നത് ബ്രസീലില്‍ നിന്നാണ്. ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലൂടെയും ഗെയിം തരംഗമായിമാറിയിരിക്കുകയാണ്. ഇതിനോടകം പിങ്ക് വെയ്‌ലിന് 3,40,000 ഫോളോവേഴ്‌സ് ഉണ്ട്. ഉപഭോക്താക്കള്‍ക്ക് ഗെയിം ലഭിക്കാന്‍ തുടങ്ങിയത് ഏപ്രിലിലാണ്.
ഗെയിം കളിക്കുന്നയാള്‍ക്ക് ദിനംപ്രതി 107ടാസ്‌കുകളാണ് ഉള്ളത്.

SHARE