പറവയില്‍ ദുല്‍ഖര്‍ പാടിയ പാട്ട് വൈറലാകുന്നു

സൗബിന്‍ സാഹിര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം പറവയില്‍ ദുല്‍ഖര്‍ പാടിയ പാട്ട് വൈറലാകുന്നു. ഓര്‍മകള്‍ എന്നു തുടങ്ങുന്ന പാട്ടിന്റെ ഓഡിയോ ദുല്‍ഖര്‍ സന്‍മാന്‍ ഫേയ്‌സ്ബുക്ക് വഴി ഷെയര്‍ ചെയ്തിട്ടുണ്ട്. ദുല്‍ഖറിനൊപ്പം സിദ്ധിഖ്, ഷൈയ്ന്‍ നിഗം, ജേക്കബ് ഗ്രിഗറി, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍, സ്രിന്‍ഡ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അന്‍വര്‍ റഷീദ്, ഷൈജു ഉണ്ണി എന്നിവരാണ് നിര്‍മ്മാണം.

SHARE